ബിൽ ഗേറ്റ്‌സ്| Photo: PTI
വാഷിങ്ടണ്‍: മൈക്രോ സോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പ്രണയത്തില്‍. ഇവന്റ് പ്ലാനറും സാമൂഹിക പ്രവര്‍ത്തകയുമായ പൗല ഹര്‍ഡും ബില്‍ ഗേറ്റ്‌സും ഒരുവര്‍ഷത്തിലധികമായി ഡേറ്റിങ്ങിലാണെന്ന് പീപ്പിള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ ഓറക്കിളിന്റെ സി.ഇ.ഒ. ആയിരുന്ന മാര്‍ക്ക് ഹര്‍ഡിന്റെ വിധവയാണ് പൗള. 2019 ഒക്ടോബറിലാണ് കാന്‍സര്‍ബാധയെ തുടര്‍ന്ന് മാര്‍ക്ക് അന്തരിച്ചത്.
67-കാരനായ ബില്‍ ഗേറ്റ്‌സ്, അറുപതുകാരിയായ പൗലയുമായി ഒരുവര്‍ഷത്തിലധികമായി ഡേറ്റിങ്ങിലാണെന്നാണ് സൂചന. എന്നാല്‍ ഇതുവരെ പൗല, ബില്‍ ഗേറ്റ്‌സിന്റെ മക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ഇവരുമായി അടുപ്പമുള്ള വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞമാസം, ബില്‍ ഗേറ്റ്‌സും പൗലയും മെല്‍ബണില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലെ മെന്‍സ് സിംഗിള്‍ മത്സരം കാണാനെത്തിയിരുന്നു. ഇരുവരും അടുത്തിരുന്ന് കളി ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തെത്തിയിരുന്നു.
2021 മേയ് മാസത്തിലാണ് ബില്‍ ഗേറ്റ്‌സും മെലിന്‍ഡയും തങ്ങളുടെ മുപ്പതുവര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. അതേവര്‍ഷം ഓഗസ്റ്റില്‍ ഇരുവരും നിയമപരമായി പിരിയുകയും ചെയ്തു. ദാമ്പത്യബന്ധം പിരിഞ്ഞാലും ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ നടത്തിപ്പ് സംയുക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.
Content Highlights: bill gates found love again suggests reports
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..