ജോ ബൈഡൻ |ഫോട്ടോ:AP
ബാല്‍ട്ടിമോര്‍: ചൈനയ്‌ക്കെതിരായ തായ്‌വാന്റെ പ്രതിരോധത്തിന് അമേരിക്ക രംഗത്തിറങ്ങുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. വിഷയത്തില്‍ ദീര്‍ഘകാലമായി അമേരിക്ക തുടര്‍ന്നുവന്നിരുന്ന 'തന്ത്രപരമായ മൗനം' നീക്കിയാണ് ചൈനയില്‍ നിന്ന് തായ്‌വാനെ സംരക്ഷിക്കാന്‍ അമേരിക്ക രംഗത്തിറങ്ങുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ തായ്‌വാന്‍ വിഷയത്തില്‍ അമേരിക്ക നിലപാടുകളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് വൈറ്റ്ഹൗസ് പ്രതിനിധി വ്യക്തമാക്കി.
സി.എന്‍.എന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ തായ്‌വാനെ സംരക്ഷിക്കാനായി അമേരിക്ക രംഗത്തിറങ്ങുമോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു ബൈഡന്റെ മറുപടി. ബീജിങില്‍ നിന്ന് സൈനികവും രാഷ്ട്രീയവുമായ സമ്മര്‍ദം നേരിടുന്ന തായ്‌വാനെ സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിബദ്ധതരാണെന്ന് ബൈഡന്‍ വ്യക്തമാക്കി.
തായ്‌വാന്‍ വിഷയത്തില്‍ പതിറ്റാണ്ടുകളായി അമേരിക്ക തന്ത്രപരമായ മൗനം അവലംബിച്ചുവരികയായിരുന്നു. തായ്‌വാന് സൈനികവും രാഷ്ട്രീയവുമായ സഹായം നല്‍കിയിരുന്നെങ്കിലും വിഷയത്തില്‍ പരസ്യ പ്രഖ്യാപനങ്ങള്‍ക്കൊന്നും അമേരിക്ക മുതിര്‍ന്നിരുന്നില്ല. ആദ്യമായാണ് ചൈനയില്‍ നിന്ന് ദ്വീപിനെ സംരക്ഷിക്കാന്‍ രംഗത്തെത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിക്കുന്നത്. നിലപാടില്‍ മാറ്റമില്ലെന്ന് വൈറ്റ്ഹൗസ് പറ്‌ഞ്ഞെങ്കിലും പ്രസിഡന്റിന് നാക്കുപിഴ സംഭവിച്ചതാണോ എന്ന ചോദ്യത്തില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറി.
തായ്‌വാന്‍ റിലേഷന്‍ഷിപ്പ് നിയമം പ്രകാരമാണ് അമേരിക്ക വിഷയത്തില്‍ നിലപാട് രൂപീകരിച്ചിരുന്നത്. ''തായ്‌വാന്റെ സ്വയം പ്രതിരോധത്തെ പിന്തുണയ്ക്കുന്നത് ഞങ്ങള്‍ തുടരും. ദ്വീപിന്റെ നിലവിലെ സാഹചര്യങ്ങളില്‍ ഏകപക്ഷീയമായി മാറ്റം കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ അതിനെ എതിര്‍ക്കും''- വൈറ്റ്ഹൗസ് വക്താവ് വ്യക്തമാക്കി.
അതേസമയം ബൈഡന്റെ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധവുമായി ചൈന രംഗത്തെത്തി. തങ്ങള്‍ക്ക് സുപ്രധാനമായ വിഷയങ്ങളില്‍ ഒരു തരത്തിലുള്ള ഇളവുകളും വരുത്താന്‍ ചൈന ഉദ്ദേശിക്കുന്നില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. തായ്‌വാന്‍ വിഷയത്തില്‍ അമേരിക്ക ശ്രദ്ധിച്ച് പ്രസ്താവനകള്‍ നടത്തണം. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് അമേരിക്ക-ചൈന ബന്ധത്തെയും തായ്‌വാന്‍ കടലിടുക്കിലെ സമാധാനത്തെയും ബാധിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ വ്യക്തമാക്കി.
Content Highlights: Biden says United States would come to Taiwan's defense


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..