ജോ ബൈഡൻ വാർത്താ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോവുന്നു | Photo: Screengrab/Twitter(RNC Research)
വാഷിങ്ടണ്‍: അമേരിക്കയില്‍ തുടര്‍ച്ചയായി ബാങ്കുകള്‍ തകരുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. സിലിക്കണ്‍ വാലി ബാങ്ക് തകര്‍ച്ച വിശദീകരിക്കുന്നതിനിടെയാണ് ചോദ്യം ഒഴിവാക്കി ബൈഡന്‍ ഇറങ്ങിപ്പോയത്.
സ്ഥിരതയുള്ള ബാങ്കിങ് സംവിധാനം നിലനിര്‍ത്തുകയും രാജ്യത്തിന്റെ ചരിത്രപരമായ സാമ്പത്തികസ്ഥിരത നിലനിര്‍ത്തുകയും ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കവെ റിപ്പോര്‍ട്ടര്‍ ഇടപെട്ട് ചോദ്യം ഉന്നയിച്ചപ്പോഴാണ് ബൈഡന്‍ ഇറങ്ങിപ്പോയത്. ബാങ്ക് തകര്‍ച്ച ഉണ്ടാവാനുള്ള കാരണം എന്താണ് എന്ന് പ്രസിഡന്റിന് അറിയാമോ, നിലവിലെ പ്രതിസന്ധിക്ക് അനുരണങ്ങള്‍ ഉണ്ടാവില്ലെന്ന് അമേരിക്കന്‍ ജനതയ്ക്ക് ഉറപ്പ് നല്‍കാമോ എന്നായിരുന്നു ചോദ്യം. ഇതിന് മറുപടി പറയാതെ ബൈഡന്‍ ഇറങ്ങിപ്പോവുകയായിരുന്നു.
മറ്റ് ബാങ്കുകളും തകരുമോയെന്ന് മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. ഇതിനും മറുപടി ഉണ്ടായില്ല. വൈറ്റ് ഹൗസിന്റെ യൂട്യൂബ് ചാനലിലുള്ള വീഡിയോ വലിയ ചര്‍ച്ചയായി. അതേസമയം, വീഡിയോയുടെ കമന്റ് ബോക്‌സ് പൂട്ടിയതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.
നേരത്തേയും സമാനരീതിയില്‍ വാര്‍ത്താസമ്മേളനങ്ങളില്‍ നിന്ന് ബൈഡന്‍ ഇറങ്ങിപ്പോയിരുന്നു. ചൈനീസ് ചാര ബലൂണ്‍ വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ ചോദ്യമുന്നയിച്ചപ്പോള്‍, എനിക്ക് ഒരു ഇടവേള വേണമെന്ന് പറഞ്ഞായിരുന്നു അദ്ദേഹം ഇറങ്ങിപ്പോയത്. കൊളംബിയന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട ബൈഡനോട് ചോദ്യം ഉന്നയിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചു കാണിക്കുന്ന വീഡിയോയും വൈറലായിരുന്നു. 2021-ല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതിന് ബൈഡനെതിരെ സി.ബി.എസ്. റിപ്പോര്‍ട്ടര്‍ രംഗത്തെത്തിയിരുന്നു.
Content Highlights: Biden Leaves Press Meet Midway, Ignores Questions On Banking Crisis
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..