Photo courtesy: www.facebook.com|watch|gelephubusiness|
തിംഫു: ഇന്ത്യ-ഭൂട്ടാന് അതിര്‍ത്തിയില്‍ ഉല്ലസിക്കാനെത്തിയ ഇന്ത്യക്കാരോട് മടങ്ങിപ്പോകാന്‍ സൗമ്യമായി അഭ്യര്‍ഥിച്ച് ഭൂട്ടാന് പോലീസുകാരന്. ഹിന്ദിയിലായിരുന്നു അഭ്യര്‍ഥന. കോവിഡ് സാഹചര്യം ചൂണ്ടിക്കാണിച്ചാണ് ഇന്ത്യക്കാരോട് മടങ്ങിപ്പോകാന്‍ ഭൂട്ടാന് പോലീസുകാരന് അഭ്യര്‍ഥിച്ചത്.
ഇതിന്റെ രണ്ടുമിനുട്ട് 11 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. നദിയുടെ കരയില്‍നിന്ന് മറുകരയില്‍ നിന്ന ഇന്ത്യക്കാരോടാണ് ഇദ്ദേഹം സംസാരിക്കുന്നത്.
നേരം ഇരുട്ടാന്‍ പോകുന്നതിനാല്‍ മടങ്ങിപ്പോകാനും മാസ്ക് ധരിക്കാനും അകത്തിരിക്കാനും ഇദ്ദേഹം പറയുന്നുണ്ട്. ഭൂട്ടാന് പോലീസുകാരന്റെ ഔചിത്യപൂര്‍ണമായ പെരുമാറ്റത്തെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഗെലെഫു ന്യൂസ് ആന്‍ഡ് ബിസിനസ് ഫോറം എന്ന ഫെയ്സ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.
രാജ്യത്തെ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഡിസംബര്‍ 13 മുതല്‍ ഒരാഴ്ചത്തേക്ക് ഭൂട്ടാന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഡിസംബര്‍ 29ന്, പുതുവത്സര ആഘോഷങ്ങള്‍ അവസാനിക്കുന്നതുവരെ ലോക്ക്ഡൗണ്‍ നീട്ടുകയും ചെയ്തിരുന്നു. ഭൂട്ടാനില്‍ 755 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. 456 പേര് രോഗമുക്തി നേടി. ഇതുവരെ ആര്‍ക്കും രാജ്യത്ത് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ടില്ല.
content highlights: Bhutan cop politely requests Indian revellers to vacate border in hindi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..