അലക്‌സാണ്ടർ ലൂകാഷെങ്കോ | Photo : AP
മോസ്‌കോ: ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂകാഷെങ്കോയെ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് മോസ്‌കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുതിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ലൂകാഷെങ്കോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബെലാറൂസ് പ്രതിപക്ഷനേതാവ് വാലെറി സെപ്കാലോയെ ഉദ്ധരിച്ച് ന്യൂസ്‌വീക്ക് റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച ഒരു ടെലഗ്രാം പോസ്റ്റിലൂടെയാണ് വാലെറി സെപ്കാലോ ലൂകഷെങ്കോയുടെ ആരോഗ്യനിലയെക്കുറിച്ച് അറിയിച്ചത്. മോസ്‌കോയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ആശുപത്രിയില്‍ ഗുരുതരനിലയിലാണ് ലൂകഷെങ്കോയെന്നും തനിക്ക് ലഭിച്ച വിവരങ്ങള്‍ക്ക് കൂടുതല്‍ സ്ഥിരീകരണം ആവശ്യമുണ്ടെന്നും സെപ്കാലോ പോസ്റ്റിലൂടെ പറഞ്ഞതായി ന്യൂസ്‌വീക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ലൂകഷെങ്കോയെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് സെപ്കാലോയുടെ ടെലഗ്രാം പോസ്റ്റിലുള്ളത്. ഗുരുതരാവസ്ഥയില്‍ തുടരുന്ന ലൂകഷെങ്കൊയുടെ ചികിത്സക്കായി വിദഗ്ധസംഘത്തിനെ നിയോഗിച്ചതായും സെപ്കാലോ പോസ്റ്റില്‍ സൂചിപ്പിച്ചു. മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ മേയ് 9ന് നടന്ന വിക്ടറി ഡേ ആഘോഷപരിപാടികളില്‍ പങ്കെടുത്തതിന് പിന്നാലെ ലൂകഷെങ്കോയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ മരിക്കാന്‍ പോകുന്നില്ലെന്ന് പ്രതികരിച്ച് ലൂകാഷെങ്കോ അഭ്യൂഹങ്ങള്‍ തള്ളിയിരുന്നു.
ബെലാറൂസില്‍ ന്യൂക്ലിയര്‍ മിസൈലുകള്‍ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരാര്‍ ലൂകഷെങ്കോ ഭരണകൂടവും റഷ്യയും തമ്മില്‍ കഴിഞ്ഞയാഴ്ച ഒപ്പുവെച്ചതായി റഷ്യന്‍ വാര്‍ത്താഏജന്‍സിയായ TASS റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബെലാറൂസ് അതിര്‍ത്തിയില്‍ പ്രത്യേകമായി സജ്ജീകരിച്ച സ്ഥലത്ത് റഷ്യയുടെ ന്യൂക്ലിയര്‍ മിസൈലുകള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികളെ സംബന്ധിച്ചുള്ള രേഖകള്‍ റഷ്യയുടേയും ബെലാറൂസിന്റേയും പ്രതിരോധമന്ത്രിമാര്‍ ഒപ്പുവെച്ചതായി ബെലാറൂസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു.
Content Highlights: Belarusian President Alexander Lukashenko Rushed To Hospital After Meeting With Putin, Report


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..