'ഇത് യുദ്ധത്തിന്റെ ഒടുക്കത്തിന്റെ തുടക്കം'; ഖേഴ്‌സണിലെ വിജയം ആഘോഷിച്ച് സെലന്‍സ്‌കി


Photo | AFP

കീവ്: റഷ്യയുടെ നിയന്ത്രണത്തിലിരുന്ന ഖേഴ്‌സണ്‍ നഗരം തിരിച്ചുപിടിച്ചതിനു പിന്നാലെ വിജയാഹ്ലാദവുമായി യുക്രൈന്‍. നഗരത്തില്‍ അപ്രതീക്ഷിതമായെത്തിയ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി ആഹ്ലാദത്തില്‍ പങ്കുചേര്‍ന്നു. ഇത് യുദ്ധത്തിന്റെ ഒടുക്കത്തിന്റെ തുടക്കമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഖേഴ്‌സണിലെ ഭരണസിരാ കേന്ദ്രത്തില്‍ നെഞ്ചില്‍ കൈവെച്ച് ദേശീയ ഗാനമാലപിക്കുന്ന സെലന്‍സ്‌കിയുടെ ചിത്രം യുക്രൈന്‍ പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ടു. യുക്രൈനിന്റെ നീലയും മഞ്ഞയും ചേര്‍ന്ന പതാക ഉയര്‍ത്തിക്കൊണ്ടായിരുന്നു ദേശീയ ഗാനാലാപനം. പിന്നാലെ കൂടിനിന്നവരെ അഭിസംബോധന ചെയ്ത അദ്ദേഹം ഇത് യുദ്ധത്തിന്റെ ഒടുക്കത്തിന്റെ തുടക്കമാണെന്ന് പ്രഖ്യാപിച്ചു.



നീണ്ട, ബുദ്ധിമുട്ടേറിയ ഒരു കാലമാണിത്. എന്തെന്നാല്‍ നമ്മുടെ രാജ്യത്തെ വീരന്മാരായ ആളുകളെയാണ് ഈ യുദ്ധം കൊണ്ടുപോയത്. നമ്മുടെ രാജ്യത്തിനും ഭൂപ്രദേശത്തിനും അനുഗുണമായ ഒരു സമാധാനത്തിന് നമ്മള്‍ തയ്യാറാണ്-സെലന്‍സ്‌കി പറഞ്ഞു. ഈ യുദ്ധത്തിന് വലിയ വില നല്‍കേണ്ടി വരുമെന്നും സെലന്‍സ്‌കി പറഞ്ഞു.

അതേസമയം യുക്രൈന്‍ പ്രസിഡന്റിന്റെ ഖേഴ്‌സണ്‍ സന്ദര്‍ശനം പ്രദേശത്ത് ഒരു സ്വാധീനവും ചെലുത്തിയില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ വക്താവ് അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് യുക്രൈനിലെ ഖേഴ്‌സണില്‍നിന്ന് റഷ്യ പിന്മാറിയത്. തുടര്‍ന്ന് യുക്രൈന്‍ സൈന്യം ഖേഴ്‌സണില്‍ പ്രവേശിച്ചു.

Content Highlights: beginning of end of war ukraine's zelensky After kherson liberated


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented