പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.പി.
ബിയര്‍ നിര്‍മാണത്തില്‍ വ്യത്യസ്തമായ പരീക്ഷണം നടത്തിയിരിക്കുകയാണ് സിങ്കപ്പൂരിലെ ഒരു കമ്പനി. കുടിക്കുമ്പോള്‍ പ്രത്യേകിച്ച് ഒരു രുചിവ്യത്യാസവുമില്ലെങ്കിലും ബിയര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളില്‍ മൂത്രവും ഉള്‍പ്പെട്ടിരിക്കുന്നു. ന്യുബ്ര്യൂ എന്ന ബ്രാന്‍ഡിലാണ് പരീക്ഷണം. മലിനജലത്തില്‍ നിന്നും മൂത്രത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ശുദ്ധജലബ്രാന്ഡായ നെവാട്ടര്‍ ഉപയോഗിച്ചാണ് ബിയര്‍ നിര്‍മിക്കുന്നത്. ന്യൂബ്രയൂവിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന 95 ശതമാനം വെള്ളവും നെവാട്ടറാണ്.
കുടിവെള്ളമായും ബിയര്‍ നിര്‍മാണത്തിനും യോഗ്യമെന്ന് ലാബ് പരിശോധനകളില്‍ നിരവധി തവണ തെളിയിച്ചിട്ടുള്ള ബ്രാന്‍ഡാണ് നെവാട്ടര്‍. ഏപ്രില്‍ എട്ടിനാണ് ബിയര്‍ അവതരിപ്പിച്ചത്. വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധവത്കരണമാണ് ഇത്തരം ഒരു നിര്‍മാണത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ കുടിവെള്ള ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തിലേക്കെത്താന്‍ ഇത്തരം സംരംഭങ്ങള്‍ സഹായകമാകുമെന്നാണ് രാജ്യത്തെ ജലസേചന വകുപ്പും കരുതുന്നത്. മലിന ജലത്തെ ശുദ്ധീകരിച്ച് ബിയര്‍ നിര്‍മിക്കുന്ന കമ്പനികള്‍ സിങ്കപ്പൂരില്‍ വേറെയും പ്രവര്‍ത്തിക്കുന്നുണ്ട്.
Content Highlights: beer made from urine at singapore brewery
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..