ന്യൂബ്രൂ ബിയർ |ഫോട്ടോ:brewerkz.com
സിങ്കപുര്‍ സിറ്റി: 'ന്യൂബ്രൂ'സിങ്കപ്പൂരിലെ വിപണിയിലെത്തിയ പുതിയ ബിയര്‍ ബ്രാന്‍ഡാണ്. എന്നാല്‍ ഇതൊരു സാധാരണ ബിയറല്ല. ശൗചാലയത്തില്‍ നിന്നടക്കമുള്ള മലിനജലം ശുദ്ധീകരിച്ചാണ് ന്യൂബ്രൂവിന്റെ നിര്‍മാണം.
സിങ്കപ്പൂര്‍ ദേശീയ ജല അതോറിറ്റിയായ പബും ബ്രിവെര്‍ക്സ് എന്ന മദ്യനിര്‍മാണ കമ്പനിയും ചേര്‍ന്നാണ് മലിനജലം ശുദ്ധീകരിച്ചുള്ള പുതിയ ബിയര്‍ പുറത്തിറക്കിയിരിക്കുന്നത്. 2018-ല്‍ നടന്ന ജല കോണ്‍ഫറന്‍സിലാണ് പുതിയ സംരംഭം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഈ വര്‍ഷം ഏപ്രിലിലോടെ സിങ്കപ്പൂരിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും ബ്രിവെര്‍ക്സിന്റെ ഔട്ട്ലെറ്റുകളിലും ന്യൂബ്രൂ വില്പനക്കെത്തി.
'ഇത് ശൗചാലയ വെള്ളം കൊണ്ട് നിര്‍മിച്ചതാണെന്ന് ഞാന്‍ ഗൗരവമായി കണക്കാക്കുന്നില്ല' ബിയര്‍ വാങ്ങി രുചിച്ച ശേഷം 58-കാരനായ ച്യൂ വെയ് ലിയാന് പറഞ്ഞു.'തണുപ്പിച്ചിട്ടുണ്ടെങ്കില്‍ എനിക്കത് ഒരു പ്രശ്നമല്ല. എല്ലാ ബിയറും പോലെയാണ് എനിക്കിതും' ച്യൂ വെയ് ലിയാന് പറഞ്ഞു.
ശൗചലായ വെള്ളമടക്കമുള്ള മലിനജലത്തില്‍ നിന്നും വേര്‍തിരിച്ച് കുടിവെള്ളം നിര്‍മിക്കുന്ന ന്യുവാട്ടര്‍ ബ്രാന്‍ഡിന്റെ വെള്ളം ഉപയോഗിച്ചാണ് ന്യൂബ്രൂ ബിയര്‍ നിര്‍മിക്കുന്നത്. ന്യൂബ്രൂവിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന 95 ശതമാനം വെള്ളവും ന്യൂവാട്ടറാണ്.
ജല ഉപയോഗത്തിന്റെയും പുനരുപയോഗത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് സിങ്കപ്പൂര്ക്കാരെ ബോധവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ ബിയര്‍ എന്ന് ദേശീയ ജല അതോറിറ്റി പറയുന്നു.
പരിമിതമായ ശുദ്ധജല സ്രോതസ്സുകള്‍ മാത്രമാണ് സിങ്കപ്പൂരും ഇസ്രായേലുമടക്കമുള്ള വികസിത സമ്പദ് വ്യവസ്ഥയുള്ള രാജ്യത്തിനുള്ളത്. വെള്ളത്തിന്റെ പുനരുപയോഗത്തിന് അവര്‍ പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..