ബാഴ്‌സലോണ എന്നു കേള്‍ക്കുമ്പോള്‍ ഒന്നാര്‍ത്തു വിളിക്കാന്‍ തോന്നുന്നുണ്ടോ... ഏതെങ്കിലും മുഖങ്ങള്‍ മനസ്സില്‍ തെളിയുന്നുണ്ടോ... മെസി, നെയ്മര്‍, സുവാരസ്... ഇനി ഒന്നും പറയണ്ടല്ലോ? സാക്ഷാല്‍ ബാഴ്‌സലോണ. ഫുട്‌ബോള്‍ ക്ലബിനകത്തുതന്നെ ജനാരവങ്ങളുടെ കളിക്കളം. കാമ്പ് നൗ എന്ന സ്റ്റേഡിയം അതി ഗംഭീരം. ലോകോത്തര കളിക്കാര്‍ മുഴുവന്‍ കളിക്കുന്ന ക്ലബ്ബ്. ആരവങ്ങളില്ലാത്ത കളിക്കളം മരുഭൂമിപോലെയാണ്. ഫോട്ടോഗ്രാഫിയുടെ തുടക്കകാലം ഫുട്‌ബോള്‍ ധാരാളം പകര്‍ത്തിയിരുന്നു. അതേ ആരവങ്ങള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു.

Barcelona Spain

മെസിയുടെയും നെയ്മറിന്റെയും ഒക്കെ ചിത്രങ്ങള്‍ കണ്ട് കടന്നുചെല്ലുമ്പോള്‍ ഗ്യാലറിയാണ്. നിറയെ ട്രോഫികള്‍. പുറത്തേക്ക് നോക്കിയാല്‍ കുഞ്ഞുവട്ടത്തില്‍ പച്ചപ്പുല്‍ത്തകിടി. ഉദ്യാനപാലകര്‍ അത് നനച്ചുകൊണ്ടിരിക്കുന്നു. ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന ഗ്യാലറി. യൂറോപ്പിലെതന്നെ ഏറ്റവുമധികംപേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയമാണിത്. സ്പാനിഷില്‍ കാമ്പ് നൗ എന്നാല്‍ പുതിയ മൈതാനം എന്നാണര്‍ഥം.

1955-57 കാലത്താണ് നിര്‍മിച്ചത്. ഔദ്യോഗിക നാമം Estadi del FC Barcelona. പക്ഷേ, ആളുകള്‍ അതിനെ പുതിയ സ്റ്റേഡിയം എന്നുതന്നെയാണ് വിളിക്കുന്നത്. ഒരു ഫുട്‌ബോള്‍ സ്‌നേഹി തീര്‍ച്ചയായും കണ്ടിരിക്കേണ്ട മ്യൂസിയം ആണ് കാമ്പ് നൗ. 23 യൂറോ (ഏകദേശം 1667 രൂപ) ആണ് പ്രവേശനഫീസ്.തിരക്കുള്ള വിനോദസഞ്ചാര കേന്ദ്രമായ ബാഴ്‌സലോണയിലെ പ്രധാന ആകര്‍ഷണമാണ് കാമ്പ് നൗ.

(ബാഴ്‌സലോണ യാത്രാവിവരണത്തിന്റെ പൂര്‍ണരൂപം ഫെബ്രുവരി ലക്കം മാതൃഭൂമി യാത്ര മാസികയില്‍ വായിക്കാം)

yathra യാത്ര മാസിക ഓണ്‍ലൈനില്‍ വാങ്ങാം