വാഷിങ്ടൺ: യു.എസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ ട്രംപ് അനുകൂലികൾ അഴിച്ചുവിട്ട കലാപത്തിൽ ട്രംപിനേയും റിപ്പബ്ലിക്കൻ പാർട്ടിയേയും കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ പ്രസിഡന്റ് ബരാക് ഒബാമ. അക്രമണം രാജ്യത്തിന് വലിയ അപമാനവും നാണക്കേടുമാണെന്ന് ഒബാമ പറഞ്ഞു.

പാർലമെന്റ് മന്ദിരത്തിൽ അതിക്രമിച്ചു കയറിയുള്ള അക്രമണം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. നിയമപരമായ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് നിരന്തരം അടിസ്ഥാനരഹിതമായ നുണകൾ പറഞ്ഞ ട്രംപാണ് അക്രമണത്തിന് പ്രേരിപ്പിച്ചതെന്നും ഒബാമ ആരോപിച്ചു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡന്റെ വിജയം അംഗീകരിച്ച് തങ്ങളുടെ അനുയായികളോട് സത്യങ്ങൾ തുറന്നുപറയാൻ റിപ്പബ്ലിക്കൻ പാർട്ടിയും റിപ്പബ്ലിക്കൻ അനുകൂല മാധ്യമങ്ങളും തയ്യാറായിരുന്നില്ല. ഇതിന്റെ അനന്തര ഫലമാണ് ഇപ്പോഴുണ്ടായ അക്രമസംഭവങ്ങളെന്നും ഒബാമ പറഞ്ഞു.

content highlights:Barack Obama Calls Attack On US Congress "A Moment Of Great Dishonor"