ധാക്ക: ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലെ മൊബൈല്‍ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ബംഗ്ലാദേശ് ടെലികോം അധികൃതര്‍ രാജ്യത്തെ മൊബൈല്‍ സേവന ദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. 

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ഒരു കിലോമീറ്റര്‍ പരിധിയിലെ മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കാനാണ് ടെലികോം അധികൃതര്‍ സേവനദാതാക്കളെ രേഖാമൂലം അറിയിച്ചത്. 

ഇന്ത്യയില്‍ പൗരത്വ നിയമ ഭേദഗതി പാസാക്കിയതോടെ ഇന്ത്യന്‍ മുസ്ലീങ്ങള്‍ ബംഗ്ലാദേശിലേക്ക് കടന്നുകയറിയേക്കാമെന്ന ആശങ്കയിലാണ് മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുള്ള തീരുമാനമെന്ന് ടെലികോം വകുപ്പിലെ ഓഫീസര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlights; Bangladesh telecom operators shut down services along India border