ബദിയടുക്കയിൽ നിന്ന് നാസയിലേക്ക് ഇബ്രാഹിമിന്റെ സ്വപ്നസഞ്ചാരം


സാബി മുഗു

പലരുടേയും സ്വപ്നമായിരിക്കാം നാസയിൽ ഗവേഷണം ചെയ്യുക എന്നത്, ബഹിരാകാശത്ത് പോകാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ പലരും. തീർച്ചയായും സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും, ഇത് വളരെ രസകരമാണ്. ഞാൻ കഠിനാധ്വാനം ചെയ്തു, എനിക്കതിൽ സന്തോഷം ലഭിച്ചു. ഇബ്രാഹിം പറയുന്നു.

ഇബ്രാഹിം ഖലീൽ

നാട്ടിൻപുറത്തു നിന്ന് നാസ വരെ എത്തിനിൽക്കുകയാണ് കാസർക്കോട് സ്വദേശിയായ യുവ ശാസ്ത്രജ്ഞൻ ഇബ്രാഹിം ഖലീലിന്റെ യാത്ര. നാസയുടെ ഓഹിയോയിലുള്ള ഗ്ലെൻ റിസർച്ച് സെന്ററിൽ ഗവേഷണം ചെയ്യാൻ രാജ്യത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചിലരിൽ, കേരളത്തിൽ നിന്നുള്ള ഏകപ്രതിനിധി കൂടിയാണ് ഇബ്രാഹിം. പഠനം അംഗീകരിച്ച ശേഷമാണ് നാസ ഗവേഷണത്തിനായി ഇബ്രാഹിമിനെ തിരഞ്ഞെടുക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷത്തോളമായി പ്രതീക്ഷിച്ചിരുന്ന ആ വിളി തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് ഇബ്രാഹിം. ആകാശം സ്വപ്നം കണ്ട് നടന്ന കുഞ്ഞുനാളിലെ സ്വപ്ന സാക്ഷാത്കാരത്തിന്റെ വിളി.

ബഹിരാകാശ വാഹനങ്ങളിൽ ഉപയോഗിക്കേണ്ടി വരുന്ന വസ്തുക്കൾ, അത്തരം വസ്തുക്കളുടെ ഘടന, അത് ഏതൊക്കെ ആകൃതിയിൽ എവിടെയൊക്കെ സ്ഥാപിക്കണം, നിലവിലുള്ളതിനേക്കാൾ ഭാരം കുറച്ച് എങ്ങനെ നിർമിക്കാം തുടങ്ങിയവയൊക്കെ വിശകലനം ചെയ്യാനുതകുന്ന തരത്തിലുള്ള സോഫ്റ്റ്​വെയർ നിർമാണ ഗ്രൂപ്പിൽ ഒരു മലയാളിയും ഉണ്ടാകും. അമേരിക്കയിൽ നിന്ന് ഇബ്രാഹിം ഖലീൽ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

മജീദ് പൈക്കയുടേയും സുബൈദ ഗോളിയടുക്കയുടേയും മകനാണ് ഇബ്രാഹിം ഖലീൽ. കുട്ടിക്കാലവും പഠനവും കാസർക്കോട്ട് തന്നെ ആയിരുന്നു. ആറാം ക്ലാസ് വരെ നായിക്കാപ്പിലെ ലിറ്റിൽ ലില്ലി ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു. വിദ്യാനഗർ സിപിസിആർഐ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ഹൈസ്കൂൾ പഠനം. പിന്നീട് ബിരുദ പഠനത്തിന് വേണ്ടി മംഗലാപുരത്തെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എയറോനോട്ടിക്കൽ എഞ്ചിനീയറിങ്ങിന് ജോയിൻ ചെയ്യുകയായിരുന്നു. സ്വപ്നങ്ങൾക്ക് ചിറക് മുളച്ചു തുടങ്ങിയത് ഇവിടെ വെച്ചായിരുന്നു.

മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ് ബിഇ എയറോനോട്ടിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടുന്നത്. എം.എസ്.സി കമ്പ്യൂട്ടേഷനൽ എഞ്ചിനീയറിങ്ങിൽ ജർമ്മനി ബോചമിലെ റുഹ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം. ഇറ്റലിയിലെ പൊളിടെക്നികോ ഡി ടൊറിനോയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ പിഎച്ച്ഡി.

ബിരുദ പഠന സമയത്ത് വിവിധ അന്താരാഷ്ട്ര കോൺഫറൻസുകൾക്കായി പോളണ്ട്, ജർമ്മനി, യുറോപ്പ്, യുഎസ് അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള യാത്രകളാണ് പിന്നീട് ജീവിതത്തിൽ മുതൽക്കൂട്ടായതെന്ന് ഇബ്രാഹിം പറയുന്നു. ഗ്രാജ്യുവേഷന് പിന്നാലെ മാസ്റ്റേഴ്സ് ഡിഗ്രി ജർമ്മനിയിൽ തന്നെ ചെയ്യാൻ തീരുമാനിക്കുന്നതും ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു. 2013 മുതൽ 2015 വരെ ജർമ്മനിയിലായിരുന്നു.

ജർമ്മനിയിൽ വെച്ചാണ് അന്താരാഷ്ട്ര റിസർച്ച് ഗ്രൂപ്പിൽ അംഗമാകുന്നത്. ഇതിന് പിന്നാലെയാണ് വിവിധരാജ്യങ്ങളിൽ നിന്നുള്ളവരുമായി പരിചയപ്പെടുന്നത്.

ഇത് സത്യമാണ്, പലരുടേയും സ്വപ്നമായിരിക്കാം നാസയിൽ ഗവേഷണം ചെയ്യുക എന്നത്, ബഹിരാകാശത്ത് പോകാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ പലരും. തീർച്ചയായും സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും, ഇത് വളരെ രസകരമാണ്. ഞാൻ കഠിനാധ്വാനം ചെയ്തു, എനിക്കതിൽ സന്തോഷം ലഭിച്ചു. ഇബ്രാഹിം പറയുന്നു.

Ibrahim khaleel
ഇബ്രാഹിം ഖലീൽ

നാസ എന്നത് ആദ്യം എനിക്ക് ഒരു ലക്ഷ്യമേ അല്ലായിരുന്നു, അത് വെറുമൊരു സ്വപ്നം മാത്രമായിരുന്നു. ചെറുപ്പത്തിലേ എഞ്ചിനീയറിങ്ങിനോട് ഒരു താൽപ്പര്യം ഉണ്ടായിരുന്നു. ഇലക്ട്രോണിക്സ് ഉപകരണങ്ങളഒക്കെ എടുത്ത് അഴിച്ചു മാറ്റുക, അതിനകത്തുള്ളതൊക്കെ എടുത്ത് നോക്കുക എന്നതൊക്കെ ഒരു രസകരമായ കാര്യമായിരുന്നു. ഇത്തരത്തിൽ ചെയ്യുമ്പോൾ പലപ്പോഴും ഷോക്കേൽക്കുക വരെ ചെയ്തിട്ടുണ്ട്. എഞ്ചിനീയറിങ്ങിനോട് താൽപ്പര്യം എന്ന് തിരിച്ചറിഞ്ഞത് കൊണ്ട് തന്നെ മെഡിക്കൽ എൻട്രൻസൊന്നും വെറുതെ എഴുതാൻ പോയില്ല.

എയറോട്ടിക്കൽ എന്നത് വളരെ ഏറെ ആകർഷകരമായ ഒന്നാണ്, ബഹിരാകാശം എന്നത് വളരെ മഹത്തരവും. അത് കൊണ്ട് തന്നെയാണ് ആ മേഖലയിലേക്ക് ഞാൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.

പിഎച്ച്ഡി രണ്ടാം വർഷത്തിൽ വാഷിംഗ്ടണിൽ പോയിരുന്നു. മിഷിഗൺ യൂണിവേഴ്സിറ്റി പ്രൊഫസർ ആന്തണി വാസന്റെ ഒന്നിച്ചായിരുന്നു ഗവേഷണം. അദ്ദേഹത്തിന്റെ വിദ്യാർത്ഥികളിൽ ചിലരൊക്കെ നാസയിൽ ജോയിൻ ചെയ്തിരുന്നു. പലപ്പോഴായി വിവിധ കോൺഫറൻസുകളിൽ പങ്കെടുക്കുന്നത് കൊണ്ട് തന്നെ ഇവരൊക്കെ ആയി പരിചയത്തിലായി. കൂടാതെ പ്രൊഫസർ ആന്തണി എം വാസ് തന്നെ പലരേയും പരിചയപ്പെടുത്തി തരികയും ചെയ്തു. അങ്ങനെ പ്രൊഫസർ തന്നെയാണ് നാസ സന്ദർശിക്കാൻ വേണ്ടി ആവശ്യപ്പെടുന്നത്.

നാസയിലേക്ക് എത്തുന്നത്

പിഎച്ച്ഡി സമയത്ത് ഒരു സോഫ്റ്റ്വെയർ നിർമ്മിച്ചിരുന്നു. ഈ സോഫ്റ്റ്വെയർ നാസയുടെ കോഡിലേക്ക് സംയോജിപ്പിക്കാൻ വേണ്ടി അവർ താൽപ്പര്യപ്പെടുകയായിരുന്നു. അത് രണ്ടാഴ്ചക്കുള്ളിൽ തന്നെ ചെയ്തു കൊടുക്കുകയും അതിൽ അവർ കൂടുതൽ താല്‍പരരാവുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ കോൺഫറൻസുകൾ സംഘടിപ്പിക്കുകയും ഇതിനെക്കുറിച്ചുള്ള പഠനങ്ങൾ സമർപ്പിക്കുകയും ചെയ്യുകയായിരുന്നു.

Glenn research centre
Photo: https://www.facebook.com/NASAGlenn

പുതിയ കണ്ടു പിടിത്തങ്ങൾ

പുതിയ കാര്യങ്ങൾ കണ്ടുപിടിക്കുക എന്നത് വളരെ രസകരമായ കാര്യം തന്നെയാണ്. പുതുതായി എന്തെങ്കിലും കണ്ടെത്തുക എന്നത് വളരെ രസകരവും ഏറെ കൗതുകം നിറഞ്ഞതുമായ കാര്യം തന്നെയാണ്. ഇവിടെയും അത്തരത്തിൽ പുതുമ കണ്ടെത്തുകയാണ്. നാസയുടെ ഏറ്റവും പ്രധാനമെന്ന് പറയാൻ പറ്റുന്ന ഉപകരണങ്ങളുടെ ഭാവി ഘടനകളും രീതികളും നിശ്ചയിക്കുക എന്നത്. റോക്കറ്റിലായാലും എഞ്ചിനിലായാലും ഇത്തരത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചാണ് ഇപ്പോൾ ഗവേഷണം ചെയ്ത് കൊണ്ടിരിക്കുന്നത്.

ഉപകരണങ്ങളുടെ ആകൃതികൾ, ഇത്തരത്തിലുള്ള ഉപകരണങ്ങൾ നിശ്ചിത അവസ്ഥയിൽ വെച്ച് ഏത് സമയത്ത്, അത് എത്രത്തോളം ഭാരം ലഘൂകരിക്കാൻ സാധിക്കും, എത്രത്തോളം താപത്തെ പ്രതിരോധിക്കും തുടങ്ങിയവയൊക്കെ വിശകലനം ചെയ്യുന്നതും ഗവേഷണത്തിന്റെ ഭാഗമാണ്. അടിസ്ഥാനപരമായി പറയുകയാണെങ്കിൽ കട്ടിംഗ് അറ്റ് റിസേർച്ച് എന്ന് പറയാം.

NASA Glenn Research Center
നാസാ ഗ്ലെൻ റിസർച്ച് സെന്റർ | Photo: https://www.facebook.com/NASAGlenn

കുട്ടിക്കാലത്ത് തുടങ്ങിയ കൗതുകം

സ്കൂൾ കാലം മുതൽ തന്നെ സയൻസ് പ്രോജക്ടുകളിലൊക്കെ കാര്യമായി തന്നെ പങ്കെടുക്കുമായിരുന്നു. പുതുതായി എന്തെങ്കിലും കണ്ടെത്തുക, വ്യത്യസ്തമായി ചെയ്യുക, പുതുതായി വല്ലതും നിർമ്മിക്കുക എന്നത് ചെറുപ്പം മുതൽ തന്നെ ഒരു ശീലമായിരുന്നു. എന്നാൽ ജർമ്മനിയിൽ ഗവേഷണത്തിന് എത്തിയതോടെയാണ് കൂടുതൽ മാറ്റങ്ങൾ ഉണ്ടാകുന്നത്.

എന്തിനായാലും ക്ഷമയാണ് ആവശ്യം. നമ്മുടെ കഴിവുകൾക്കൊപ്പം തന്നെ നന്നായി ഹാർഡ് വർക്ക് ചെയ്യുക, എല്ലാ കാര്യത്തിലും അറിവുണ്ടായിരിക്കുക. ഏതൊരു വിഷയം തിരഞ്ഞെടുക്കുകയാണെങ്കിലും അതിൽ ഒരു താൽപര്യം ഉണ്ടായിരിക്കണം. അത് മെഡിസിൻ ആയാലും എഞ്ചിനീയർ ആയാലും മറ്റേത് വിഷയം ആയാലും. ഇതിനൊക്കെ പുറമെ ആളുകളുമായി ബന്ധങ്ങൾ സ്ഥാപിക്കുക എന്നതാണ് പ്രധാനമായ മറ്റൊരു കാര്യം.

ലോകത്തിലെ തന്നെ എറ്റവും നല്ലൊരു പഠനം നടത്തിയിട്ട് അത് ആളുകളിലേക്ക് എത്തിക്കാൻ സാധിക്കുന്നില്ലെങ്കിൽ അതിൽ കാര്യമില്ല. അതിന് വേണ്ടത് ബന്ധങ്ങളാണ്. നമ്മുടെ പഠനങ്ങൾ വിവിധ കോൺഫറൻസുകളിൽ അവതരിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ, അവ പ്രസിദ്ധീകരിക്കാൻ സാധിച്ചില്ലെങ്കിൽ ആരും അറിയാതെ ആ പഠനങ്ങൾ ഒന്നുമല്ലാതായിത്തീരും.

എന്റെ പഠനങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ പലപ്പോഴും നന്നായി ശ്രമിച്ചിട്ടുണ്ട്. നിരവധി കോൺഫറൻസുകളിലൂടെ പങ്കെടുത്ത് അവതരിപ്പിക്കും. അതിലൂടെയാണ് പലരും എന്നെ അറിയുന്നത്.

Ibrahi,
ഇബ്രാഹിം ഖലീൽ

കഠിനാധ്വാനം, ക്ഷമ, അഭിരുചി, ബന്ധങ്ങൾ പിന്നെ ഭാഗ്യം

കഠിനാധ്വാനം, ക്ഷമ, ബന്ധങ്ങൾ, അഭിരുചി പിന്നെ ഭാഗ്യം. ഇവയുണ്ടെങ്കിൽ ഒരാൾക്ക് എവിടെ വേണമെങ്കിലും എത്തിച്ചേരാം. ബാക്കിയുള്ള മൂന്ന് കാര്യങ്ങളും ചെയ്തെങ്കിൽ തന്നെ സ്വാഭാവികമായും ഭാഗ്യം നിങ്ങളെ തേടിയെത്തും.

ഇന്ത്യയിൽ പൊതുവെ എയറോനോട്ടിൽ മേഖലയിൽ ജോലി സാധ്യത കുറവാണെന്ന് പൊതുവെ ഒരു ധാരണയുണ്ട്. നിലവിലെ സാഹചര്യത്തിൽ അത് ശരിയാണ്. പലപ്പോഴും ഞാൻ ഈ ഒരു മേഖല തിരഞ്ഞെടുക്കുമ്പോൾ പലരും പറഞ്ഞു ഇത് അത്ര സുരക്ഷിതമായ മേഖലയല്ല. ജോലി സാധ്യത കുറവാണ് എന്നൊക്കെ. എന്നാൽ എന്റെ സ്വപ്നങ്ങൾക്ക് കൂട്ട് നിന്നത് എന്റെ രക്ഷിതാക്കളും സഹോദരിമാരുമാണ്.

നിലവിൽ, അമേരിക്കയിലെ ഒഹായോയിലെ നാസയുടെ ഗ്ലെൻ റിസർച്ച് സെന്ററിലാണ് ഇബ്രാഹിം, പ്രശസ്ത ശാസ്ത്രജ്ഞരുമായും ഗവേഷണ പണ്ഡിതരുമായും ചർച്ച നടത്തും. പ്രോജക്ടുകൾ ആരംഭിച്ചിട്ടുണ്ടെന്ന് ഇബ്രാഹിം പറയുന്നു.

Content Highlights: Badiyadka youth gets chance to do research in NASA - Interview with young scientist


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented