'ആഫ്രിക്കയിലേക്ക് പോകൂ'; ഫ്രഞ്ച് പാര്‍ലമെന്റില്‍ വംശവെറി


ഗ്രിഗൊയർ ഡി ഫൊർണാസ്, കാർലോസ് മാർട്ടെൻസ് ബിലോങ്കോ | AFP

പാരീസ്: ഫ്രഞ്ച് പാര്‍ലമെന്റില്‍ ആഫ്രിക്കന്‍ വംശജനായ അംഗത്തിനുനേരെ തീവ്രവലതുപക്ഷക്കാരനായ അംഗത്തിന്റെ ആക്രോശം. ഇടതുപക്ഷ പാര്‍ട്ടിയായ ഫ്രാന്‍സ് അണ്‍ബോവ്ഡിന്റെ കാര്‍ലോസ് മാര്‍ട്ടെന്‍സ് ബിലോങ്കോയോട് നാഷണല്‍ റാലി നേതാവ് ഗ്രിഗൊയര്‍ ഡി ഫൊര്‍ണാസാണ് 'നിങ്ങള്‍ ആഫ്രിക്കയിലേക്ക് തിരിച്ചുപോകൂ' എന്ന് ദേഷ്യപ്പെട്ടത്. കുടിയേറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. തുടര്‍ന്ന് സഭ താത്കാലികമായി നിര്‍ത്തിവച്ചു.

മധ്യധരണ്യാഴിയില്‍നിന്ന് രക്ഷിച്ച അഭയാര്‍ഥികളെ സഹായിക്കാന്‍ മറ്റ് യൂറോപ്യന്‍രാജ്യങ്ങളുമായി ഫ്രാന്‍സ് സഹകരിക്കണമെന്ന് ബിലോങ്കോ ആവശ്യപ്പട്ടതാണ് ഫൊര്‍ണാസിനെ പ്രകോപിപ്പിച്ചത്. ഇയാളുടെ വംശീയവിദ്വേഷത്തിനെതിരേ വ്യാപക വിമര്‍ശനങ്ങളുണ്ടായി. ഫെര്‍ണാണ്ടസിനെ പാര്‍ലമെന്റില്‍നിന്ന് 15 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.



Content Highlights: Back to Africa french parliament


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented