ബൈക്കിടിച്ച് വീണ ആനക്കുട്ടിക്ക്‌ സി.പി.ആര്‍. വഴി പുനര്‍ജന്മം


ആനക്കുട്ടിയ്ക്ക് മാന സിപിആർ നൽകുന്നു | Photo : NDTV

തായ്ലൻഡിലെ മാന ശ്രീവതെ എന്ന രക്ഷാപ്രവർത്തകൻ തന്റെ 26 കൊല്ലത്തെ പ്രവർത്തനത്തിനിടെ ധാരാളം ജീവൻരക്ഷാപ്രവർത്തങ്ങളിൽ പങ്കാളിയായിരുന്നെങ്കിലും ഒരു ആനക്കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടില്ല. എന്നാൽ, ഞായറാഴ്ച രാത്രി അതിനുള്ള ഭാഗ്യവും മാനയെ തേടിയെത്തി.

ആനക്കൂട്ടത്തിനൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കുട്ടിയാനയെ ബൈക്കിടിച്ചത്. ചന്ദാബുരിയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്കോടിച്ച ആളും ആനക്കുട്ടിയും റോഡിലേക്ക് തെറിച്ചു വീണു. ആനക്കുട്ടിയ്ക്ക് അനക്കമില്ലാതായി. ഫോൺ വിളിയെ തുടർന്നാണ് മാന സംഭവസ്ഥലത്തെത്തിയത്.

തുടർന്ന് മാന ആനക്കുട്ടിയ്ക്ക് സി.പി.ആർ.(Cardio Pulmonary Resuscitation) നൽകാൻ തീരുമാനിച്ചു. ആനയുടെ ഹൃദയത്തിന്റെ സ്ഥാനം വീഡിയോകളിൽ കണ്ട് മാത്രം പരിചയമുണ്ടായിരുന്ന മാന ഒരൂഹത്തിൽ ആനക്കുട്ടിയെ പരിചരിച്ചു. അമ്മയാനയും കൂട്ടത്തിലെ മറ്റാനകളും കുറച്ചകലെനിന്ന് കുട്ടിയെ വിളിക്കുന്നത് കേൾക്കാമായിരുന്നുവെന്ന് മാന പിന്നീട് പറഞ്ഞു.

അവസാനം മാനയുടെ ശ്രമം ഫലിച്ചു. ആനക്കുട്ടി അനങ്ങാൻ തുടങ്ങി. പത്തു മിനിറ്റിനുള്ളിൽ ആനക്കുട്ടി പതിയെ എണീറ്റു നിന്നു. പിന്നീട് കൂടുതൽ ചികിത്സക്കായി അതിനെ മറ്റൊരിടത്തേക്ക് മാറ്റി. ശുശ്രൂഷയ്ക്ക് ശേഷം കുട്ടിയെ അമ്മയുടെ അരികിൽ തിരികെയെത്തിക്കും.

ആനക്കുട്ടി അനങ്ങിയപ്പോൾ തനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതായി മാന പറഞ്ഞു. നിരവധി റോഡപകടങ്ങളിൽ രക്ഷാപ്രവർത്തകനായ താൻ സി.പി.ആർ. നൽകി ജീവൻ തിരികെ ലഭിച്ചത് ഈ ആനക്കുട്ടിയ്ക്ക് മാത്രമാണെന്ന് സന്തോഷത്തോടെയും അപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരെ കുറിച്ച് ദുഃഖത്തോടെയും മാന സൂചിപ്പിച്ചു.

Content Highlights: Baby Elephant Hit By Motorcycle Survives After Receiving CPR

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented