സവാഹിരിയെ വധിക്കാനുപയോഗിച്ച ഡ്രോണ്‍ നിയന്ത്രിച്ചത് കിര്‍ഗിസ്താനില്‍നിന്നെന്ന് സൂചന


ഡ്രോണ്‍ വിക്ഷേപിച്ചത് എവിടെനിന്നാണെന്നോ ഏതുവഴിയാണ് കാബൂളിലെത്തിയതെന്നോ ഉള്ള വിവരങ്ങള്‍ യു.എസ്. ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ആക്രമണം നടന്ന കാബൂളിലെ കെട്ടിടം, അൽ-സവാഹിരി. photo: RagexNews, AFP

ഇസ്ലാമാബാദ്: അല്‍ ഖായിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിക്കാന്‍ ഉപയോഗിച്ച ഡ്രോണ്‍ വിക്ഷേപിച്ചത് കിര്‍ഗിസ്താനിലെ വ്യോമതാവളത്തില്‍ നിന്നെന്ന് സൂചന. പാകിസ്താനിലെ മാധ്യമമായ ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.

വടക്കന്‍ കിര്‍ഗിസ്താനിലെ മനാസില്‍ ഗാന്‍സി വ്യോമതാവളത്തില്‍നിന്നാണ് ഡ്രോണ്‍ നിയന്ത്രിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പണ്ട് അമേരിക്കയുടെ സൈനികതാവളമായിരുന്നു ഗാന്‍സി. വ്യോമസേനയ്ക്കായിരുന്നു നിയന്ത്രണം. 2014 ജൂണില്‍ ഇത് കിര്‍ഗിസ്താന്‍ സൈന്യത്തിന് കൈമാറി. ഡ്രോണ്‍ വിക്ഷേപിച്ചത് എവിടെനിന്നാണെന്നോ ഏതുവഴിയാണ് കാബൂളിലെത്തിയതെന്നോ ഉള്ള വിവരങ്ങള്‍ യു.എസ്. ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 6.18-നാണ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഷിര്‍പുരില്‍, വീടിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്ന സവാഹിരിയെ വധിച്ചത്. ഡ്രോണില്‍നിന്ന് രണ്ട് ഹെല്‍ഫയര്‍ മിസൈലുകള്‍ തൊടുത്താണ് യു.എസ്. ചാരസംഘടനയായ സി.ഐ.എ. ദൗത്യം നിര്‍വഹിച്ചത്.

സവാഹിരി അഫ്ഗാനിലെത്തിയത് അറിഞ്ഞിട്ടില്ലെന്ന് താലിബാന്‍

ഇസ്ലാമാബാദ്: അല്‍ ഖായിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഒളിവില്‍ക്കഴിഞ്ഞതിനെക്കുറിച്ച് അറിയില്ലെന്ന് താലിബാന്‍. അല്‍ ഖായിദ തലവനെ വധിച്ചെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചശേഷം ആദ്യമായാണ് സവാഹിരിയുടെ പേരുപറഞ്ഞ് താലിബാന്‍ പ്രതികരിക്കുന്നത്.

വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍, കാബൂളിലെ സവാഹിരിയുടെ സാന്നിധ്യമോ, ഇയാളെ വധിച്ചെന്ന യു.എസ്. അവകാശവാദമോ സ്ഥിരീകരിക്കുന്നില്ല. 'സവാഹിരി അഫ്ഗാനിസ്താനില്‍ എത്തിയെന്നോ ഇവിടെ താമസിച്ചെന്നോ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഗൗരവമായ അന്വേഷണം നടത്താന്‍ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന്‍ നേതൃത്വം രഹസ്യാന്വേഷണവിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്' -പ്രസ്താവനയില്‍ പറയുന്നു.

അമേരിക്ക അതിര്‍ത്തിലംഘിച്ചെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചില്ലെന്നും താലിബാന്‍ കുറ്റപ്പെടുത്തി. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ പ്രത്യാഘാതത്തിന് ഉത്തരവാദി യു.എസ്. മാത്രമായിരിക്കുമെന്നും മുന്നറിയിപ്പുനല്‍കി.

താലിബാന്‍ ഭരണകൂടത്തില്‍ ഉന്നതനായ സിറാജുദീന്‍ ഹഖാനിയുടെ അറിവോടെയാണ് സവാഹിരി കാബൂളിലെ ഷിര്‍പുരില്‍ കഴിഞ്ഞതെന്നാണ് യു.എസ്. ആരോപിക്കുന്നത്.

Content Highlights: Ayman al-Zawahiri US drone

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


mAYOR

1 min

മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍; പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് വിശദീകരണം

Aug 8, 2022

Most Commented