വിയന്ന: കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഓസ്ട്രിയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ 20 ദിവസത്തേക്കാണ് ലോക്ഡൗണ്‍. വാക്‌സിനെടുക്കാത്തവരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഓസ്ട്രിയയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവന്നതെന്ന് ചാന്‍സിലര്‍ അലക്‌സാണ്ടര്‍ ഷാലന്‍ ബെര്‍ഗ് പറഞ്ഞു.

അതിനിടെ, ഓസ്ട്രിയയിലെ എല്ലാ പൗരന്മാര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി. ഏറ്റവും വിഷമകരവുമായ ഒരു തീരുമാനത്തില്‍ എത്തിയിരിക്കുകയാണ്. എത്രയും പെട്ടെന്ന്, അല്ലെങ്കില്‍ 2022 ഫെബ്രുവരി 1-ന് മുമ്പായി ഓസ്‌ട്രേലിയയില്‍ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുകയാണ്. വാക്സിനേഷൻ സ്വീകരിക്കാൻ മടിക്കുന്നവരെ ഷാലൻബർഗ് രൂക്ഷമായി വിമർഷിക്കുകയും ചെയ്തു. വാക്സിനേഷൻ സ്വീകരിക്കാത്തവർ ആരോഗ്യ മേഖലയ്ക്ക് കടുത്ത ആഘാതമാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Content Highlights: Austria introduces mandatory COVID-19 vaccination from February 1