നീലക്കണ്ണുകളുള്ള ചിലന്തി | Photo: facebook.com|Backyard Zoology
പതിനെട്ട് മാസങ്ങള്‍ക്ക് മുമ്പാണ് അമാന്‍ഡ ഡി ജോര്‍ജെന്ന പരിസ്ഥിതി സ്നേഹി ഈ പുതിയയിനം ചിലന്തിയെ ആദ്യമായി കണ്ടത്. ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വെയ്ല്‍സ് സ്വദേശിയായ അമാന്‍ഡ കണ്ടയുടന്‍ ചിത്രങ്ങള്‍ പകര്‍ത്തിയെങ്കിലും പിന്നീട് അതിനെ തിരയാന്‍ മെനക്കെട്ടില്ല. അമാന്‍ഡ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കണ്ട് ചിലന്തികളെ കുറിച്ച് പഠനം നടത്തുന്ന ജോസഫ് ഷൂബെര്ട്ടാണ് ചിലന്തിയെ വീണ്ടും തിരയാന്‍ നിര്‍ദേശിച്ചത്.
കാരണം, ആ ചിലന്തിയ്ക്ക് ചില പ്രത്യേകതകള്‍ ഷൂബെര്‍ട്ട് തിരിച്ചറിഞ്ഞു. ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയയിനമാണതെന്ന് അദ്ദേഹം മനസിലാക്കി. കൂടാതെ അതിന്റെ എട്ട് കണ്ണുകളും നീലരത്നങ്ങള്‍ പോലെയാണ്. പുറത്തേക്ക് കുറച്ച് തള്ളി നില്ക്കുന്ന നല്ല തിളങ്ങുന്ന കണ്ണുകളാണ് അമാന്‍ഡയെ ചിലന്തിയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ പ്രേരിപ്പിച്ചതും. ചിലന്തിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാവുന്നവര്‍ പങ്കുവെക്കണമെന്ന ആവശ്യവും അമാന്‍ഡ പോസ്റ്റില്‍ ചേര്‍ത്തിരുന്നു.
I've mentioned before that I try not to feed the wildlife, mostly because I think it leads to them getting used to...
Posted by Backyard Zoology on Saturday, May 4, 2019
രണ്ട് പാത്രങ്ങളിലാക്കി അമാന്‍ഡ ഇവയെ മെല്‍ബോണിലുള്ള ഷൂബെര്ട്ടിനയച്ചു. ജംപിങ് സ്പൈഡര്‍ എന്ന വിഭാഗത്തില്‍ പെട്ട ഈ ചിലന്തികള്‍ പരസ്പരം ഭക്ഷിക്കുന്നവയാണ്. മ്യൂസിയംസ് വിക്ടോറിയയുടെ ലാബുകള്‍ വീണ്ടും തുറന്നു കഴിഞ്ഞാല്‍ ഇവയ്ക്ക് ഔദ്യോഗികമായി പേര് നല്‍കും. പുതിയയിനം ചിലന്തിയെ കണ്ടെത്തിയതിലൂടെ ശാസ്ത്രലോകത്തിന് എളിയ സംഭാവന നല്കാന് സാധിച്ച അതിയായ സന്തോഷമുണ്ടെന്ന് അമാന്‍ഡ പറഞ്ഞു.
Content Highlights: Australian Woman Discovers New Species Of Spider With 8 Blue Eyes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..