പ്രതീകാത്മക ചിത്രം | ഫോട്ടോ: iStock Images
മെല്‍ബണ്‍: ജലദോഷത്തിനും പനിക്കുമെതിരെ പ്രതിരോധം തീര്‍ക്കാനായി വികസിപ്പിച്ച നേസല്‍ സ്‌പ്രേ ഉപയോഗിച്ചതിലൂടെ കൊറോണ വൈറസിന്റെ വളര്‍ച്ച 95 ശതമാനത്തോളം നിയന്ത്രിച്ചുവെന്ന വാദവുമായി ഓസ്‌ട്രേലിയന്‍ ബയോടെക് കമ്പനിയായ ഇന റെസ്പിറേറ്ററി. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ ഫലം കണ്ടെത്തിയത്.
കീരിവര്‍ഗത്തില്‍പ്പെട്ട ജീവികളിലാണ് ഇന്ന-051(ENNA-051) എന്ന നേസല്‍ സ്പ്രേ പരീക്ഷിച്ചത്. വാക്‌സിനുകള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന ഈ മരുന്ന് കോവിഡ് -19 ന് കാരണമാകുന്ന വൈറസിന്റെ അളവ് 96 ശതമാനം വരെ കുറച്ചതായി കമ്പനി അറിയിച്ചു. ബ്രിട്ടീഷ് സര്‍ക്കാര്‍ ഏജന്‍സിയായ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
വിശദമായ പഠനത്തിനും കൂടുതല്‍ അനുമതികള്‍ക്കും ശേഷം നാല് മാസത്തിനുള്ളില്‍ ഇന്ന-051 മനുഷ്യരില്‍ പരീക്ഷിക്കാന്‍ തയ്യാറാണെന്നും കമ്പനി അറിയിച്ചു.
നേസല്‍ സ്‌പ്രേയുടെ ഉത്പാദനം വര്‍ധിപ്പിക്കാനായി 8.2 മില്ല്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഇന റെസ്പിറേറ്ററി കമ്പനി ഇതിനോടകം സ്വരൂപിച്ചിരിക്കുന്നത്.
Content Highlights: Australian nasal spray claims to reduce Covid-19 growth by 96%
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..