ഓമനിച്ചു വളര്‍ത്തിയ കംഗാരു 77-കാരനെ കൊന്നു; 86 വര്‍ഷത്തിനിടെ ഇതാദ്യം


പ്രതീകാത്മക ചിത്രം |ഫോട്ടോ:AP

സിഡ്‌നി: ഓമനിച്ചു വളര്‍ത്തിയ കംഗാരുവിന്റെ ആക്രമണത്തെ തുടര്‍ന്ന് ഓസ്ട്രലിയയില്‍ 77-കാരന്‍ മരിച്ചു. ഓസ്‌ട്രേലിയന്‍ പോലീസാണ് ഇക്കാര്യം അറയിച്ചത്. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പെര്‍ത്തില്‍ നിന്ന് 400 കി.മീറ്റര്‍ അകലെ റെയ്മണ്ടിലെ വീട്ടില്‍ 77-കാരനെ ഗുരുതരമായ പരിക്കുകളോടെ ബന്ധുവാണ് വീണു കിടക്കുന്ന നിലയില്‍ കണ്ടത്.

തുടര്‍ന്ന് മെഡിക്കല്‍ സംഘത്തെ വിളിച്ചുവരുത്തി. എന്നാല്‍ ഇയാളുടെ അടുത്തേക്കെത്തി ചികിത്സ നല്‍കാന്‍ മെഡിക്കല്‍ സംഘത്തെ കംഗാരു അനുവദിച്ചില്ല. തുടര്‍ന്ന് തങ്ങള്‍ കംഗാരുവിനെ വെടിവെച്ച് കൊല്ലാന്‍ നിര്‍ബന്ധിതരായെന്ന്‌ പോലീസ് അറിയിച്ചു. എന്നാല്‍ 77-കാരന്‍ അപ്പോഴേക്കും മരിച്ചിരുന്നു.

ഓസ്ട്രേലിയയില്‍ ഏകദേശം 50 ദശലക്ഷം കംഗാരുക്കളുണ്ടെന്നാണ് കണക്കുകള്‍. അവയ്ക്ക് 90 കിലോഗ്രാം വരെ ഭാരവും രണ്ടു മീറ്റര്‍ വരെ ഉയരവുമാണ് പരമാവധി ഉണ്ടാകുക. മൂര്‍ച്ചയുള്ള പല്ലുകളും നഖങ്ങളും ഉള്ള ജീവിയാണെങ്കിലും ഇവ ഇത്തരത്തില്‍ ഗുരുതരമായ രീതിയില്‍ ആക്രമിക്കുക അപൂര്‍വ്വമാണ്. 1936-ന് ശേഷം ഓസ്‌ട്രേലിയയില്‍ ഇതാദ്യമായിട്ടാണ് കംഗാരു ഒരാളെ അക്രമിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

രക്ഷാമാര്‍ഗങ്ങളില്ലാതെ ഏതെങ്കിലും തരത്തില്‍ അകപ്പെടുകയോ മറ്റു തരത്തില്‍ ദുരിതത്തിലാകുകയോ ചെയ്യുമ്പോള്‍ കംഗാരുക്കള്‍ അപകടകാരികളാകുമെന്ന് വിദഗ്ദ്ധരെ ഉദ്ധരിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ജൂലായില്‍ ക്വീന്‍സ്ലന്‍ഡില്‍ നടന്ന ഒരു പരിപാടിക്കിടെ കംഗാരുവിന്റെ അക്രമത്തില്‍ 67-കാരിയുടെ കാല് ഒടിഞ്ഞ് പരിക്കേറ്റിരുന്നു


Content Highlights: Australian man killed by kangaroo he kept as pet


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented