Image: Twitter
സിഡ്‌നി: കാട്ടുതീ കാരണം ദുരിതമനുഭവിക്കുന്ന ഓസ്‌ട്രേലിയന്‍ ജനതയെ സഹായിക്കാന്‍ സ്വന്തം നഗ്നചിത്രങ്ങളിലൂടെ പണം കണ്ടെത്തി യുവതി. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ കെയ്‌ലന്‍ വാര്‍ഡ് എന്ന യുവതിയാണ് സ്വന്തം നഗ്നചിത്രങ്ങളിലൂടെ സഹായധനം സമാഹരിച്ചത്. രണ്ടുദിവസത്തിനുള്ളില്‍ ഇവര്‍ ഏകദേശം അഞ്ച് കോടിയിലേറെ രൂപ (ഏഴുലക്ഷത്തിലേറെ ഡോളര്‍) ഇത്തരത്തില്‍ സ്വരൂപിച്ചെന്നാണ് റിപ്പോര്‍ട്ട്.
20-കാരിയായ കെയ്‌ലന്‍ അവരുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ധനസമാഹരണ പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. പത്തുഡോളറെങ്കിലും അയക്കുന്ന എല്ലാവര്‍ക്കും തന്റെ നഗ്നചിത്രങ്ങള്‍ അയച്ചുതരുമെന്നായിരുന്നു പ്രഖ്യാപനം. പണം കൈമാറിയതിന്റെ സ്ഥിരീകരണം നല്‍കണമെന്നും ട്വീറ്റിലുണ്ടായിരുന്നു.
എന്തായാലും കെയ്‌ലന്റെ ട്വീറ്റ് വ്യാപകമായി പ്രചരിച്ചതോടെ വന്‍തോതില്‍ പണം ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം ഏഴുലക്ഷത്തോളം ഡോളര്‍ ഇതിനകം സമാഹരിച്ച് നല്‍കിയെന്ന് ജനുവരി ആറിന് കെയ്‌ലന്‍ തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.
അതേസമയം, കെയ്‌ലന്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും സാമൂഹിക മാധ്യമങ്ങളില്‍ ആരോപണമുയര്‍ന്നു. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്നായിരുന്നു അവരുടെ പ്രതികരണം. പണം താന്‍ നേരിട്ടല്ല വാങ്ങിയതെന്നും സന്നദ്ധ സംഘടനകളിലേക്കാണ് എല്ലാവരും പണം നല്‍കിയതെന്നുമായിരുന്നു അവര്‍ പറഞ്ഞത്.
അതിനിടെ, ഇത്തരത്തിലുള്ള ധനസമാഹരണം ശ്രദ്ധയില്‍പ്പെട്ടതോടെ കെയ്‌ലന്റെ അക്കൗണ്ട് ഇന്‍സ്റ്റഗ്രാം പിന്‍വലിച്ചു. ഇതിനുപിന്നാലെ കെയ്‌ലന്‍ പുതിയ അക്കൗണ്ട് തുടങ്ങിയെങ്കിലും അതിനും ആയുസുണ്ടായിരുന്നില്ല. പക്ഷേ, കെയ്‌ലന്റെ ട്വീറ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.
Content Highlights: australian fire; us woman keylan ward offers her nude photo to who send donation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..