ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. Photo: AP
സിഡ്‌നി:കൊറോണ വൈറസിനെതിരായ വാക്‌സിന്‍ നിര്‍മിക്കുകയും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അത് സൗജന്യമായി നല്‍കുകയും ചെയ്യുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍.
ഓക്‌സ്‌ഫോഡ് സര്‍വകശാലയുമായി ചേര്‍ന്ന് കൊറോണയ്‌ക്കെതിരായ വാക്‌സിന്‍ നിര്‍മിക്കുന്ന സ്വീഡിഷ്- ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനാക്കയുമായി കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാനുള്ള കരാറിലെത്തി. ഈ വാക്‌സിന്‍ വിജയകരമാണെന്ന് തെളിയിക്കപ്പെടുകയാണെങ്കില്‍, അത് സ്വന്തമായി നിര്‍മിക്കുകയും 25 ദലശക്ഷം ഓസ്‌ട്രേലിയക്കാര്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യും- മോറിസണ്‍ വ്യക്തമാക്കി.
രാജ്യാന്തര തലത്തില്‍, മൂന്നാംഘട്ട പരീക്ഷണത്തിലിരിക്കുന്ന അഞ്ചു വാക്‌സിനുകളില്‍ ഒന്നാണ് ഓക്‌സ്‌ഫോഡ് വാക്‌സിന്‍. ഈ വര്‍ഷം അവസാനത്തോടെ ഫലം പുറത്തെത്തുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
content highlights: australia to manufacture corona virus vaccine and will give free to entire population-scott morrison
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..