Photo | AP
ന്യൂയോര്‍ക്ക്: യു.എസില്‍ തിരക്കേറിയ മാളിലുണ്ടായ വെടിവയ്പില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഡള്ളാസിലെ മാളില്‍ ശനിയാഴ്ചയാണ് വെടിവയ്പുണ്ടായത്. വെടിയുതിര്‍ത്തയാളെ ഒരു പോലീസുകാരന്‍ വധിച്ചു. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല.
മാളിനകത്ത് വെടിവയ്പ് നടത്തിയ ശേഷം പുറത്തേക്കും ഇയാള്‍ നിറയൊഴിക്കാന്‍ തുടങ്ങിയപ്പോള്‍ പോലീസ് കൊലപ്പെടുത്തുകയായിരുന്നു.
സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനല്ല മറിച്ച് മാളിലെത്തിയ ഒരു പോലീസുകാരനാണ് അക്രമിയെ പിന്തുടര്‍ന്ന് വെടിവെച്ചിട്ടത്
അപകടത്തില്‍പ്പെട്ടവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
യു.എസ്. സമയം വൈകീട്ട് 3.30-ന് അലന്‍ പ്രീമിയം ഔട്ട്‌ലെറ്റ്‌സ് മാളില്‍വെച്ചാണ് വെടിവയ്പുണ്ടായത്.
Content Highlights: at least 9 dead, including gunman, in shooting at texas mall


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..