ഇസ്ലാമാബാദ്: പാകിസ്താനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിലുണ്ടായ തീപ്പിടിത്തത്തില്‍ 65 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബ് പ്രവിശ്യയിലെ റഹീം യാര്‍ ഖാന്‍ പട്ടണത്തിന് സമീപമാണ് സംഭവം.
ട്രെയിനിലെ ഒരു യാത്രക്കാരന്‍ ഗ്യാസ് അടുപ്പ് ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് തീപ്പിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. തീപ്പിടിത്തത്തില്‍ മൂന്ന് ബോഗികള്‍ പൂര്‍ണമായും കത്തി നശിച്ചു.
രണ്ട് അടുപ്പുകളാണ് പൊട്ടിത്തെറിച്ചതെന്നും പാചകത്തിന് ഉപയോഗിച്ച എണ്ണയ്ക്ക് തീപ്പിടിച്ചത് അപകടത്തിന്റെ ആക്കം കൂട്ടിയതായും റെയില്‍വേ മന്ത്രി ശൈഖ് റാഷിദ് അഹമ്മദ് അറിയിച്ചു. തീപ്പിടിത്തം കണ്ട് ട്രെയിനില്‍ നിന്നും ആളുകള്‍ എടുത്ത് ചാടിയതാണ് മരണസംഖ്യ കൂടാന്‍ കാരണമെന്നും മന്ത്രി വ്യക്തമാക്കി.
പാകിസ്താനില്‍ ദീര്‍ഘദൂര യാത്രകളില്‍ ആളുകള്‍ ട്രെയിനില്‍ വെച്ച് പാചകം ചെയ്യുക സാധാരണമാണ്. ഇതിനായി ഗ്യാസ്, മണ്ണെണ്ണ അടുപ്പുകളും ഇവര്‍ കരുതാറുണ്ട്.
content highlights: At Least 65 Killed on Pakistan Train After Gas Stove Explodes