യാംഗൂണ്‍: വടക്കന്‍ മ്യാന്‍മറിലെ ഖനിയിലുണ്ടായ മണ്ണിടിച്ചില്‍ നൂറോളം തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ട് മരിച്ചു. 200-ലധികം പേര്‍ മണ്ണിനടിയില്‍ കുടങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 96 മൃതദേഹങ്ങള്‍ ഇതുവരെ പുറത്തെടുത്തു.
പ്രാദേശികസമയം രാവിലെ 6.30-ഓടെയായിരുന്നു അപകടം. കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. രത്‌നക്കല്ലുകള്‍ ശേഖരിക്കുയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. മ്യാന്മറിലെ ഖനികളില്‍ നേരത്തേയും നിരവധി തവണ മണ്ണിടിച്ചില്‍ അപകടങ്ങളുണ്ടായിട്ടുണ്ട്. 2015-ല്‍ 116 പേര്‍ക്ക് ഒരപകടത്തില്‍ ജീവന്‍ നഷ്ടമായിരുന്നു.
Content Highlights: At least 100 dead in landslide at Myanmar jade mine