പ്രതീകാത്മക ചിത്രം | Photo: ANI
കാബൂള്‍: കാബൂള്‍ സൈനിക വിമാനത്താവളത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. താലിബാന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഖാമ പ്രസ് ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.
സൈനിക വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിന് സമീപത്താണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇക്കഴിഞ്ഞ ബുധനാഴ്ച വടക്കന്‍ തഖര്‍ പ്രവിശ്യയിലെ താലുഖാന് നഗരത്തില്‍ സ്ഫോടനം നടന്നിരുന്നു. ഇതില്‍ നാല് പേര് കൊല്ലപ്പെട്ടു.
സ്ഫോടനം നടന്നതായി താലിബാന് സുരക്ഷാ കമാന്‍ഡര്‍ അബ്ദുള്‍ മുബിന് സാഫി സ്ഥിരീകരിച്ചു. ഒരു തദ്ദേശസ്ഥാപന ഉദ്യോഗസ്ഥന്റെ മേശയ്ക്ക് കീഴിലാണ് ബോംബ് സ്ഥാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Content Highlights: At least 10 dead, 8 injured in blast at Kabul military airport
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..