
ക്യാപ്സ്യൂളിന്റെ ഭൗമാന്തരീക്ഷപ്രവേശനം | Photo : Twitter | @haya2e_jaxa
ടോക്കിയോ: വിദൂര ഛിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ച സാംപിളുകളുമായി ആറ് കൊല്ലം മുമ്പ് വിക്ഷേപിച്ച ബഹിരാകാശയാനം ഭൂമിയിലെത്തി. വാനനിരീക്ഷകര്‍ക്ക് മനോഹരമായ കാഴ്ചയായിരുന്നു ക്യാപ്സ്യൂളിന്റെ ഭൗമപ്രവേശനം. ജപ്പാന്റെ ബഹിരാകാശദൗത്യമായ ഹയാബുസ-2 ന്റെ ഭാഗമായായിരുന്നു സാംപിള്‍ ശേഖരണം. ഏകദേശം 0.1 ഗ്രാം തൂക്കം അളവ് വരുന്ന വസ്തുക്കള്‍ക്ക് പ്രപഞ്ചത്തിന്റെയും ജീവന്റേയും ഉത്പത്തിയെ കുറിച്ച് സൂചന നല്‍കാനാവുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ 2.30നാണ്(ജപ്പാന് സമയം)പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. ആറ് വര്‍ഷത്തിന് ശേഷം ക്യാപ്സ്യൂള്‍ തിരിച്ചെത്തിയതിന്റെ സന്തോഷം ജപ്പാന്റെ ബഹിരാകാശ ഏജന്‍സിയായ ജാക്സ(JAXA) പങ്കുവെച്ചു. ഹയാബുസ-2 ല്‍ നിന്ന് ശനിയാഴ്ച വേര്‍പ്പെട്ട് ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച ക്യാപ്സ്യൂളില്‍ നിന്ന് ബീക്കണുകളുടെ സഹായത്തോടെ സാംപിളുകള്‍ വീണ്ടെടുത്തതായി ജാക്സ സ്ഥിരീകരിച്ചു.
തെക്കന്‍ ഓസ്ട്രേലിയ മരുഭൂമിയില്‍ നിന്ന് വീണ്ടെടുത്ത സാംപിളുകള്‍ പ്രാഥമികപരിശോധനയ്ക്ക് ശേഷം ജപ്പാനിലെത്തിക്കും. ഭൂമിയില്‍ നിന്ന് 300 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള റ്യുഗു(Ryugu) ഛിന്നഗ്രഹത്തില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കുന്നതിനായി 2014 ല്‍ ആണ് ദൗത്യമാരംഭിച്ചത്. ശേഖരിച്ചസാംപിളുകള്ക്ക് പ്രപഞ്ചോത്പത്തിയ്ക്ക് ശേഷം മാറ്റമുണ്ടായിട്ടില്ല എന്നാണ് ശാസ്ത്രനിഗമനം.
4.6 ബില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള വസ്തുക്കള്‍ പ്രപഞ്ചത്തിലുണ്ട് എന്നാണ് കരുതപ്പെടുന്നതെന്ന് ഹയാബുസ-2 ദൗത്യത്തിന്റെ മാനേജര്‍ മൊകോട്ടോ യോഷികാവ പറഞ്ഞു.
Content Highlights: Asteroid Dust Collected By Japan Space Mission JAXA Arrives On Earth
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..