Image Courtesy: https://twitter.com/libsoftiktok
വാഷിങ്ടണ്‍: അധികമായി നല്‍കുന്ന സോസിന് പണം നല്‍കണമെന്ന് പറഞ്ഞതില്‍ പ്രകോപിതരായ യുവതികള്‍ ഭക്ഷണശാല അടിച്ചുതകര്‍ത്തു. അമേരിക്കയിലെ മാന്‍ഹട്ടനിലെ, ലോവര്‍ ഈസ്റ്റ് സൈഡിലാണ് സംഭവം. കയ്യില്‍ക്കിട്ടിയതെല്ലാം വലിച്ചെറിഞ്ഞുകൊണ്ടുള്ള യുവതികളുടെ പരാക്രമത്തിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്.
ജൂലൈ നാലിനായിരുന്നു സംഭവം. അക്രമവുമായി ബന്ധപ്പെട്ട് പേള്‍ ഒസോരിയ (27), ചിറ്റാര പ്ലസെന്‍ഷ്യ (25), താതിയാന ജോണ്‍സണ്‍ (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മോഷണം, കുറ്റകരമായ പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ഫ്രൈസിനൊപ്പം കഴിക്കാന്‍ മൂവരും അധികം സോസ് ആവശ്യപ്പെടുകയായിരുന്നെന്ന് ഭക്ഷണശാലയിലെ പാചകക്കാരന്‍ റാഫേല്‍ നുസെസ് പറഞ്ഞു. തുടര്‍ന്ന് അധികമായി നല്‍കുന്ന സോസിന് 1.75 ഡോളര്‍ നല്‍കണമെന്ന് ഇവരോട് ഭക്ഷണശാലാജീവനക്കാരന്‍ പറഞ്ഞു. ഇതില്‍ പ്രകോപിതരായ യുവതികള്‍ അതിക്രമം നടത്തുകയായിരുന്നു.
ഭക്ഷണശാലയിലെ കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ യുവതികള്‍ തകര്‍ത്തതായാണ് വിവരം. അക്രമത്തിനിടെ പരിക്കേറ്റ ഭക്ഷണശാലാ ജീവനക്കാരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്.
അതേസമയം, അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ പ്രതികളിലൊരാളായ പേള്‍, പോലീസ് ഓഫീസറുടെ മുഖത്തിടിച്ച് പരിക്കേല്‍പിച്ചിരുന്നു. പോലീസ് ഓഫീസറെ ആക്രമിക്കല്‍, അറസ്റ്റിനെ പ്രതിരോധിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
Content Highlights: asked to pay extra money for sauce, women attacks us restaurant
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..