പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രിൻസ് ചാൾസും | Photo: AP
ലണ്ടന്‍: കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തില്‍ തളര്‍ന്ന ഇന്ത്യയെ സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ച് ചാള്‍സ് രാജകുമാരൻ. കോവിഡ് ബാധിച്ച് കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ തന്റെ ചിന്തകളിലും പ്രാര്ഥനകളിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ലാരെന്‍സ് ഹൗസ് പുറത്തിറക്കിയ പ്രിന്‍സ് ചാള്‍സിന്റെ പ്രസ്താവനയിലാണ് തനിക്ക് ഇന്ത്യയോടുളള സ്നേഹം ചാൾസ് വ്യക്തമാക്കിയിരിക്കുന്നത്.
'മറ്റുളള പലരേയും പോലെ എനിക്കും ഇന്ത്യയോട് വളരെയധികം സ്നേഹമുണ്ട്. രാജ്യത്തേക്ക് നടത്തിയ പല വിനോദയാത്രകളും വളരെയധികം ആസ്വദിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ മറ്റ് രാജ്യങ്ങളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യ മറ്റുളളവരെ സഹായിച്ചതുപോലെ ഇപ്പോള്‍ മറ്റുളളവര്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമാണ്. നമ്മള് ഒന്നിച്ച് ഈ യുദ്ധത്തില്‍ വിജയിക്കും.' പ്രസ്താവനയില്‍ ചാൾസ് പറയുന്നു.
ഇന്ത്യ അഭിമുഖീകരിക്കുന്ന അടിയന്തര സാഹചര്യങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റ് അടിയന്തര അഭ്യര്‍ഥന നടത്തിയിട്ടുണ്ട്. ചാള്‍സാണ് ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റിന്റെ സ്ഥാപകന്‍. ട്രസ്റ്റിനെ പിന്തുണച്ച് ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഡോക്ടേഴ്സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.
മഹാമാരിയുടെ വളരെ ഭീകരമായ പ്രഭാവം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളി കഴിഞ്ഞ 12 മാസത്തിനിടയിലെ ഏറ്റവും മോശപ്പെട്ട ഒന്നാണെന്നും ബ്രിട്ടീഷ് ഏഷ്യന്‍ ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ഹിതന് മെഹ്ത പറയുന്നു.
'ഇന്ത്യയില്‍ കുതിച്ചുയരുന്ന കേസുകളും മരണങ്ങളും ഭയപ്പെടുത്തുന്നതാണ്. ഇതിനേക്കാള്‍ ഭീകരമായ സാഹചര്യമാണ് വരാനിരിക്കുന്നതെന്നാണ് നാം ആശങ്കപ്പെടുന്നത്. അത്യാവശ്യമായ പിന്തുണ എത്രയും വേഗം ഇന്ത്യക്ക് ലഭ്യമാക്കുക എന്നുളളതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്നത്. ' ഹിതന് പറഞ്ഞു.
Content Highlights:As India helped others, so must we in their time of need, says Prince Charles in COVID-aid appeal
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..