സാങ്കേതിക തകരാര്‍; ആർട്ടെമിസ്-1 ദൗത്യം വീണ്ടും മാറ്റിവെച്ചു


Artemis | Photo: twitter.com/NASA

കേപ് കനവെറല്‍: അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു. റോക്കറ്റില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവച്ചതെന്ന് നാസ അറിയിച്ചു. ഇത് രണ്ടാം തവണയാണ് ആര്‍ട്ടെമിസ്-1ന്റെ വിക്ഷേപണം മാറ്റിവെയ്ക്കുന്നത്.

വിക്ഷേപണത്തിനുള്ള സ്‌പേസ് ലോഞ്ച് സിസ്റ്റത്തില്‍ (എസ്.എല്‍.എസ്.) വീണ്ടും ഇന്ധനച്ചോര്‍ച്ച കണ്ടെത്തിയതോടെയാണ് വിക്ഷേപണം മാറ്റാന്‍ തീരുമാനമായത്. ഇന്ധനം നിറയ്ക്കാന്‍ ശ്രമം തുടങ്ങി അല്പസമയത്തിനുള്ളില്‍ അതിസമ്മര്‍ദ അപായമണി മുഴങ്ങി. പരിശോധനയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയില്ല. തുടര്‍ന്ന് ഇന്ധനം നിറയ്ക്കല്‍ പുനരാരംഭിച്ചപ്പോഴാണ് എന്‍ജിനില്‍ ചോര്‍ച്ച കണ്ടെത്തിയത്.

ആർട്ടെമിസ് പരമ്പരയിലെ ആദ്യദൗത്യമായ ആര്‍ട്ടെമിസ്-1 ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഓഗസ്റ്റ് 29-ന് വിക്ഷേപിക്കാനാണ് പദ്ധതിയിട്ടത്. എന്നാല്‍ ഇന്ധനച്ചോര്‍ച്ചയും എന്‍ജിന്‍ തകരാറും കാരണം വിക്ഷേപണം മാറ്റിവെച്ചിരുന്നു. മനുഷ്യന്റെ രണ്ടാം ചാന്ദ്രയാത്രയ്ക്ക് മുന്നോടിയായുള്ള സ്‌പെയ്‌സ് ലോഞ്ച് സിസ്റ്റം (എസ്.എല്‍.എസ്.) റോക്കറ്റിന്റെ പരീക്ഷണക്കുതിപ്പാണ് അമേരിക്കയിലെ ഫ്‌ളോറിഡ കെന്നഡി സ്‌പേസ് സെന്ററില്‍ നടക്കേണ്ടിയിരുന്നത്.

നാസ ഇതുവരെ നിര്‍മിച്ചിട്ടുള്ള ഏറ്റവും കരുത്തുറ്റ റോക്കറ്റാണ് 98 മീറ്റര്‍ ഉയരമുള്ള എസ്.എല്‍.എസ്. ശീതീകരിച്ച 10 ലക്ഷം ഗാലന്‍ ഹൈഡ്രജനും ഓക്‌സിജനുമാണ് ഇതിലെ ഇന്ധനം. ആര്‍ട്ടെമിസ്-1 എന്നു വിളിക്കുന്ന ഈ ദൗത്യത്തില്‍ മനുഷ്യരെ അയക്കുന്നില്ല. 2025-ല്‍ പദ്ധതിയിടുന്ന ആര്‍ട്ടെമിസ്-3 ദൗത്യത്തിലാകും മനുഷ്യന്‍ ചന്ദ്രനിലിറങ്ങുക.

Content Highlights: Artemis-1 mission: Nasa scrubs second launch attempt over fuel leak


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented