കുടിക്കാന്‍ നല്‍കിയത് മലിനജലം, ചൈനയില്‍ മുന്നൂറോളം പേര്‍ ആശുപത്രിയില്‍; പ്ലാന്റ് അടച്ചിട്ടു


പ്രതീകാത്മക ചിത്രം | Photo - AP

ബെയ്ജിങ്: മലിനജലം കുടിച്ച് ചൈനയിലെ ബാവോയിയിൽ മുന്നൂറോളം പേർ ആശുപത്രിയിൽ. ഷിഗല്ലെ ബാക്ടീരിയ കാരണമുണ്ടായ വയറിളക്കം ബാധിച്ചാണ് ഇത്രയും പേർ ആശുപത്രിയിൽ ചികിത്സ തേടിയത്. നഗരത്തിലെ അഞ്ഞൂറോളം പേർക്ക് രോഗബാധയുണ്ടെന്നാണ് സർക്കാർ ഏജൻസികൾ നൽകുന്ന വിവരം.

ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതോടെ നഗരത്തിലെ കുടിവെള്ള പ്ലാന്റ് അടച്ചിടാനും വിതരണം നിർത്തിവെക്കാനും അധികൃതർ ഉത്തരവിട്ടു. നൂറിലേറെ പേർ ആശുപത്രികളിൽ തിങ്ങിനിറഞ്ഞ് നിൽക്കുന്ന ചിത്രങ്ങളും ചൈനയിൽനിന്ന് പുറത്തുവന്നിട്ടുണ്ട്. രോഗബാധയുള്ളവരിൽ ഭൂരിഭാഗവും കുട്ടികളും മുതിർന്നവരുമാണ്.

ചൈനയിലെ സമ്പന്ന നഗരങ്ങളിൽ പോലും കുടിവെള്ളത്തിന്റെ സുരക്ഷിതത്വം ഏറെക്കാലമായി നിലനിൽക്കുന്ന പ്രശ്നമാണ്. അതിനാൽ തന്നെ പലയിടത്തും ജനങ്ങൾ കുപ്പിവെള്ളമാണ് ഉപയോഗിക്കുന്നത്. രാജ്യത്തെ ഉൾപ്രദേശങ്ങളിളിലും കുടിവെള്ള പ്രശ്നങ്ങൾ രൂക്ഷമാണ്. എന്നാൽ കഴിഞ്ഞ ജൂലായിൽ ജലവിഭവ മന്ത്രാലയം ഗ്രാമമേഖലകളിലെ ജലവിതരണ സംവിധാനങ്ങൾ നവീകരിച്ചിരുന്നുവെന്നാണ് ഔദ്യോഗിക വാർത്താ ഏജൻസിയുടെ റിപ്പോർട്ട്.

Content Highlights:around 300 people in chian admitted after drinking contaminated water


 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


couple

2 min

ഭാര്യ സ്വന്തം സഹോദരിയായിരുന്നു..; വൃക്ക തേടിയുള്ള അന്വേഷണത്തിൽ ഞെട്ടിച്ച് പരിശോധനാ ഫലം

Mar 20, 2023

Most Commented