പ്രതീകാത്മക ചിത്രം | Photo: AFP
ബെര്‍ലിന്‍: ശബ്ദം ശല്യപ്പെടുത്തുന്നെന്ന് കാണിച്ച് ഒരേമുറിയില്‍ കഴിയുകയായിരുന്ന രോഗിയുടെ വെന്റിലേറ്റര്‍ ഓഫ് ചെയ്തതിന് 72-കാരി അറസ്റ്റില്‍. നവംബര്‍ 29-ന് ജര്‍മ്മനിയിലെ മാന്‍ഹൈമിലാണ് സംഭവം. രണ്ടുതവണയാണ് ഇവര്‍ മുറിയിലുണ്ടായിരുന്ന മറ്റൊരു രോഗിയുടെ വെന്റിലേറ്റര്‍ ഓഫ് ചെയ്തത്.
ഇവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു. ആദ്യത്തെ തവണ ഓഫ് ചെയ്തപ്പോള്‍, രോഗിക്ക് വെന്റിലേറ്റര്‍ നിര്‍ബന്ധമാണെന്നും ഓഫ് ചെയ്യരുതെന്നും ആശുപത്രി അധികൃതർ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, വീണ്ടും ഇവര്‍ വെന്റിലേറ്റർ നിർത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം നല്കി.
സംഭവത്തെത്തുടര്‍ന്ന് രോഗിയുടെ നില ഗുരുതരമല്ലെങ്കിലും ചികിത്സയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അടിയന്തര ചികിത്സ തുടരുകയാണ്. രോഗി ഉടന്‍ പഴയനിലയിലേക്ക് എത്തുമെന്നാണ് കരുതുന്നതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
Content Highlights: annoyed by its sound 72-year-old woman turns off roommate’s ventilator arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..