Screengrab: Twitter Video
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് തൊഴിലുടമയുടെ മുന്നില്‍ കരയാനോ കാലുപിടിക്കാനോ നില്‍ക്കാതെ ഭൂവുടമയുടെ കായലോരത്തെ ആഡംബരവസതികള്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുകളഞ്ഞും പ്രദേശം മുഴുവന്‍ താറുമാറാക്കിയും തൊഴിലാളിയുടെ പ്രതിഷേധം. കാനഡയിലെ കല്‍ഗറിയിലാണ് സംഭവം.
പോലീസെത്തുന്നതിന് മുമ്പ് ക്യാമറയില്‍ പകര്‍ത്തിയ 'പ്രതിഷേധ'ദൃശ്യങ്ങള്‍ പ്രദേശവാസി ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ രോഷം തീര്‍ക്കാന്‍ തടാകത്തിന്റെ സമീപത്തുള്ള പ്രദേശം മുഴുവന്‍ ആ തൊഴിലാളി നശിപ്പിച്ചു എന്ന കുറിപ്പോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ട്വീറ്റാകട്ടെ വൈകാതെ വൈറലാവുകയും ചെയ്തു. പോരാത്തതിന് നിരവധി പേര് രസകരമായി കമന്റ് ചെയ്യുകയും ചെയ്തു. 'ഒടുവില്‍ തൊഴിലാളിസമൂഹം ഉണര്‍ന്നിരിക്കുന്നു' എന്ന് ഒരാള്‍ പ്രതികരിച്ചപ്പോള്‍ 'ഇതിനെ കുറിച്ച് നേരത്തെ അറിയാമായിരുന്നെങ്കില്‍ ഇയാള്‍ അറസ്റ്റിലായേനെ' എന്ന് മറ്റൊരാള്‍ പ്രതികരിച്ചു. ചിലര്‍ തൊഴിലാളിക്കൊപ്പം നിന്നപ്പോള്‍ അയാളെ പരിഹസിക്കാനും കുറ്റപ്പെടുത്താനും ചിലര്‍ മുതിരുകയും ചെയ്തു.
പിന്നീട് അധികൃതര്‍ സ്ഥലത്തെത്തി അമ്പത്തിയൊമ്പതുകാരനെ അറസ്റ്റ് ചെയ്തതായി ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ക്ക് വലിയൊരു തുക പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. അനിഷ്ടസംഭവത്തില്‍ താമസക്കാര്‍ക്ക് അപകടം സംഭവിക്കാത്തത് ഭാഗ്യമായി കരുതുന്നതായി ഭൂവുടമ ജോര്‍ഡി ന്യൂലാന്‍ഡ്സ് പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായും ന്യൂലാന്‍ഡ്സ് കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..