മാഡ്രിഡ് : മാസ്‌കില്ലാതെ ട്രെയിനില്‍ കയറിയ യുവാവിനു നേരെ രൂക്ഷമായ പ്രതികരണവുമായി മറ്റ് യാത്രക്കാര്‍. സ്‌പെയിനിലാണ് സംഭവം നടന്നത്. 

മാസ്‌കു ധരിക്കാതെ ട്രെയിനിനുള്ളില്‍ കൂടി നടന്ന യുവാവിനെ ആദ്യം ഒരു യാത്രക്കാരന്‍ ദേഹത്തു പിടിച്ച് തള്ളി. പിന്നാലെ എത്തിയ സ്ത്രീ ആക്രോശിച്ചുകൊണ്ട് യുവാവിനു നേരെ തിരിഞ്ഞു. ഇവരെ പ്രതിരോധിക്കാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും മറ്റ്‌ യാത്രക്കാര്‍ ചേര്‍ന്ന് ഇറക്കി വിടുകയായിരുന്നു.

ജൂലായ് 16ന് ന്യൂസ്‌ ഫോര്‍ ഓള്‍ എന്ന ട്വിറ്റര്‍ പേജിലാണ് സംഭവത്തിന്‌റെ വീഡിയോ ദൃശ്യം പ്രത്യക്ഷപ്പെട്ടത്. 

🚨🇪🇸 | NEW: Passengers throw a guy off a train in Spain for not wearing a mask

pic.twitter.com/CQNPidJHxk


 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത യുവാവിനെതിരെ പലരും സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായി പ്രതികരിക്കുന്നുണ്ടെങ്കിലും ചെയ്തത് അല്പം കൂടിപ്പോയെന്ന അഭിപ്രായക്കാരുമുണ്ട്.

Content Highlights: Angry passenger push a man without mask off a train