മാലിയിലെ യോഗാദിന പരിപാടി തടസ്സപ്പെടുത്തി പ്രതിഷേധക്കാര്‍;  പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു


പരിപാടി നടന്നുകൊണ്ടിരിക്കെ ഒരുകൂട്ടമാളുകള്‍ പ്ലക്കാര്‍ഡുകളും, ബാനറുകളുമുയര്‍ത്തി സ്റ്റേഡിയത്തിലേക്ക് കടന്നുകയറുകയായിരുന്നു.

Photo:Twitter

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് മാലിയില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അസോസിയേഷന്‍ നടത്തിയ പരിപാടിയിലേക്ക് ഒരുകൂട്ടമാളുകളുടെ പ്രതിഷേധ പ്രകടനം. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററും മാലി യുവജന കായികമന്ത്രാലയവുമായി ചേര്‍ന്നായിരുന്നു മാലിയിലെ ഗലോലു സ്‌റ്റേഡിയത്തില്‍ പരിപാടി സംഘടിപ്പിച്ചത്

പരിപാടി നടന്നുകൊണ്ടിരിക്കെ ഒരുകൂട്ടമാളുകള്‍ പ്ലക്കാര്‍ഡുകളും, ബാനറുകളുമുയര്‍ത്തി സ്റ്റേഡിയത്തിലേക്ക് കടന്നുകയറുകയായിരുന്നു. യോഗാ പരിപാടികള്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്നും ആളുകള്‍ സ്റ്റേഡിയം വിട്ടുപോവണമെന്നുമുള്ള മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. തുടര്‍ന്ന് പരിപാടി തുടരനാവാതെ നിര്‍ത്തിവെച്ചു.

പ്രതിഷേധക്കാരെ നേരിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പങ്കെടുത്തവരെ മര്‍ദിക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസ് കണ്ണീര്‍വാതം പ്രയോഗിച്ചത്. വിഷയത്തില്‍ മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സാലെ അന്വേഷണത്തിന് ഉത്തരവിട്ടു.

സംഭവത്തെ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പോലീസ് അന്വേഷണത്തിന് ശേഷം ഉത്തരവാദികളായവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും ഇബ്രാഹിം മുഹമ്മദ് സാലെ ട്വീറ്റ് ചെയ്തു.

Content Highlights: Angry mob disrupts Yoga Day event organised by Indian govt in Maldives

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented