ജൊഹാനസ്‌ബെര്‍ഗ്: ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ സഫാരി വാഹനത്തിന് നേരെ പാഞ്ഞടക്കുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ദക്ഷിണാഫ്രിക്കയിലെ സോനാട്ടി ഗെയിം റിസേര്‍വില്‍ ആണ് സംഭവം. 13അടി ഉയരുമുള്ള കൊമ്പന്‍ ആനയാണ് സഫാരി വാഹനത്തിന് നേരെ പാഞ്ഞടുത്തത്. ഗൈഡുകള്‍ സഞ്ചരിച്ച ജീപ്പിന് പിന്നിലായി ട്രെയ്‌നി ഗൈഡുകളേയും വഹിച്ചുകൊണ്ടുള്ള വാഹനവുമുണ്ടായിരുന്നു.

ആന ജീപ്പിന് നേരെ പാഞ്ഞടത്തപ്പോള്‍ തന്നെ പിന്നിലെ വാഹനത്തിലെ ട്രെയ്‌നി ഗൈഡുകളോട് രക്ഷപ്പെടാന്‍ ഗൈഡുകളില്‍ ഒരാള്‍ നിര്‍ദേശിക്കുന്നതും വീഡിയോയില്‍ കാണാം. ആഫ്രിക്കന്‍ വനങ്ങളില്‍ കാട്ടാനകള്‍ ഇണചേരുന്ന സമയമാണ് ഇത്. ഈ സമയങ്ങളില്‍ ആണ്‍ ആനകള്‍ അക്രമകാരികളാകുന്നത് പതിവാണെന്ന് എക്കോ ട്രെയ്‌നിങ് ഗൈഡുകള്‍ പറയുന്നു. 

ഈ സമയങ്ങളില്‍ ഇവര്‍ മറ്റ് ആനകളോടും മനുഷ്യരോടും വളരെ അക്രമവാസനയോടെയാണ് പെരുമാറുക. സഫാരി വാഹനത്തിന് മുന്‍പിലുണ്ടായിരുന്ന ജീപ്പിനെ ആന കുത്തിമറിച്ചു.അതേസമയം കാട്ടാനായുടെ ആക്രമത്തില്‍ ആര്‍ക്കും സാരമായി പരിക്കേറ്റില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും എക്കോ ട്രെയ്‌നിങ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാവര്‍ക്കും കൗണ്‍സിലിങ് നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. 

Content Highlights: angry elephant attacks wild safari vehicle in south africa