Photo: www.facebook.com|pablo.strormann
ലണ്ടന്‍: ശതകോടീശ്വരന്‍ ജെഫ് ബെസോസിന്റെ ഭീമന് ഉല്ലാസനൗകയ്ക്ക് നേരെ മുട്ടയെറിയാന്‍ പദ്ധതിയിട്ട് റോട്ടര്‍ഡാം നഗരവാസികള്‍. ബെസോസിന്റെ ഭീമന് ഉല്ലാസനൗക കടന്നുപോകാനായി നെതര്‍ലന്‍ഡ്സിലെ ചരിത്രപ്രസിദ്ധമായ കോനിങ്ഷേവെന് പാലം പൊളിച്ചേക്കുമെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.
തുറമുഖനഗരമായ റോട്ടര്‍ഡാമിന്റെ ഹൃദയഭാഗത്ത് 1878-ലാണ് കോനിങ്ഷേവെന് പാലം പണിതത്. ഇതിന്റെ മധ്യഭാഗം പൊളിച്ചുമാറ്റിയാലേ സമീപത്തെ ആല്ബ്ലസ്സെര്ഡാമില്നിന്ന് കപ്പല്‍ കടലിലെത്തിക്കാനാവൂ. ഇവിടുത്തെ ഓഷ്യാന്കോ എന്ന ശാലയാണ് ബെസോസിനുവേണ്ടി ഉല്ലാസനൗകയൊരുക്കുന്നത്. നിര്‍മാതാക്കള്‍ ഇതിനകം റോട്ടര്‍ഡാം അധികൃതരെ സമീപിച്ചെന്നും അധികൃതര്‍ പച്ചക്കൊടി കാട്ടിയെന്നുമാണ് വിവരം.
പൊളിച്ചുപണിക്കുള്ള ചെലവ് ബെസോസ് വഹിച്ചേക്കും. 3627 കോടി രൂപ ചെലവിട്ട് ബെസോസ് പണിയുന്ന ഉല്ലാസനൗകക്ക് മൂന്ന് പായ്മരങ്ങളുണ്ട്. 127 മീറ്റര്‍ നീളവും 40 മീറ്റര്‍ ഉയരവും. ഇക്കൊല്ലം അവസാനത്തോടെ ഇതിന്റെ പണിപൂര്‍ത്തിയാകും.
രണ്ടാംലോകയുദ്ധത്തില്‍ കോനിങ്ഷേവെന് പാലത്തിന് കേടുപാടുകള്‍ പറ്റിയിരുന്നു. പിന്നീട് നവീകരിച്ചു. 1993-ല്‍ പൊളിക്കാന്‍ പദ്ധതിയിട്ടെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പില്‍ പിന്മാറി. ഇപ്പോള്‍ ബെസോസിനുവേണ്ടി പാലംപൊളിക്കാന് നടത്തുന്ന നീക്കത്തിലുള്ള അതൃപ്തിയാണ് ചീമുട്ടയെറിഞ്ഞുള്ള പ്രതിഷേധത്തിലേക്കെത്തിച്ചിരിക്കുന്നത്.
Content Highlights: Angry Dutch Locals Plan To Throw Eggs At Jeff Bezos' Superyacht
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..