ആൻഡ്രീ ബോട്ടികോവ് | Photo: linkedin.com/in/andrey-botikov
മോസ്‌കോ: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് വി വികസിപ്പിച്ച സംഘത്തില്‍ ഉള്‍പ്പെട്ട ശാസ്ത്രജ്ഞരില്‍ ഒരാള്‍ മരിച്ച നിലയില്‍.
ബെല്‍റ്റു കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയില്‍ ആന്‍ഡ്രീ ബോട്ടികോവിനെ വസതിയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ഒരു റഷ്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ 29-കാരനായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഇരുവരും തമ്മിലുണ്ടായ വാഗ്വാദം കൊലപാതകത്തിലേക്ക് നയിച്ചതാണെന്ന് പോലീസ് പറഞ്ഞു.
47- കാരനായ ബോട്ടികോവ് മോസ്‌കോയിലെ ഗമേലയ നാഷണല്‍ റിസേര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡമോളജി ആന്റ് മൈക്രോബയോളജിയിലെ മുതിര്‍ന്ന ഗവേഷകനാണ്.
2020-ല്‍ സ്പുട്‌നിക് വാക്‌സിന്‍ വികസിപ്പിച്ച 18 ഗവേഷകരില്‍ ഒരാളായിരുന്നു.
Content Highlights: andrey botikov top scientist behind covid vaccine sputnik v found dead
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..