കരിമ്പുലി, ജാഗ്വാര്‍: ഓമനമൃഗങ്ങളെ നാട്ടിലെത്തിക്കണം, സര്‍ക്കാര്‍ സഹായം തേടി ഇന്ത്യന്‍ ഡോക്ടര്‍


ഡോ.ഗിഡികുമാർ പാട്ടീൽ വളർത്തുമൃഗങ്ങൾക്കൊപ്പം

വാര്‍സോ(പോളണ്ട്): യുക്രൈനില്‍ നിന്ന് ജാഗ്വാര്‍ അടക്കം തന്റെ വളര്‍ത്തുമൃഗങ്ങളെ തിരിച്ചെത്തിക്കാന്‍ സഹായിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ച് ആന്ധ്രപ്രദേശില്‍ നിന്നുള്ള ഡോക്ടര്‍. യുക്രൈനിലെ റഷ്യയുടെ അധിനിവേശകാലത്ത് ഇന്ത്യയിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതനായ തനിക്ക് വളര്‍ത്തുമൃഗത്തെ ഒപ്പം കൂട്ടാന്‍ അനുവാദം ലഭിച്ചില്ലെന്നാണ് ഡോ. ഗിഡികുമാര്‍ പാട്ടീല്‍ പറയുന്നത്.

വളര്‍ത്തുമൃഗങ്ങളുടെ സവിശേഷത മൂലം ജാഗ്വാര്‍ കുമാര്‍ എന്നാണ് ഡോക്ടര്‍ അറിയപ്പെടുന്നത്. യാഷ എന്ന ജാഗ്വാറും സബ്രിന എന്ന പേരുള്ള കരിമ്പുലിയുമാണ് ഇദ്ദേഹത്തിന്റെ ഓമനമൃഗങ്ങള്‍. 'അമൂല്യമായ പൂച്ചകള്‍' എന്നാണ് ഡോക്ടര്‍ തന്റെ മൃഗങ്ങളെ വിശേഷിപ്പിക്കുന്നത്. ഇവരെ സുരക്ഷിതമായി തിരിച്ച് സ്വന്തം സംരക്ഷണത്തിലെത്തിക്കുന്നതിനാണ് തന്റെ മുഖ്യപരിഗണനയെന്ന് അദ്ദേഹം പറഞ്ഞു.

യുക്രൈന്‍ പൗരത്വമുള്ള ഡോക്ടര്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട കാലത്ത് സെവറോഡോണെസ്‌കിലെ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു. യുദ്ധകാലത്ത് ആശുപത്രി അടച്ചുപൂട്ടുകയും പിന്നീട് തകര്‍ക്കപ്പെടുകയും ചെയ്തു. അതോടെയാണ് ഡോക്ടര്‍ക്ക് യുക്രൈന്‍ വിടേണ്ടതായി വന്നത്. ഉപജീവനത്തിനായുള്ള വരുമാനം കണ്ടെത്താന്‍ പോളണ്ടിലേക്കാണ് ഡോക്ടര്‍ പോയത്. മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പോലും കഴിയാതിരുന്നതോടെ വളര്‍ത്തുമൃഗങ്ങളെ ഒരു പ്രാദേശിക കര്‍ഷന് നല്‍കി. മൃഗങ്ങളെ തിരിച്ചെത്തിക്കാന്‍ യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെട്ടാല്‍ തന്റെ മൃഗങ്ങളെ തിരിച്ചെത്തിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍ പറയുന്നത്.

'വളര്‍ത്തുമൃഗങ്ങളില്‍ നിന്ന് അകന്നുകഴിയുന്നത് തനിക്ക് അഗാധമായ ദുഃഖമാണ് നല്‍കുന്നത്. അവരുടെ ആരോഗ്യത്തേയും ഭാവിയേയും കുറിച്ചുള്ള ചിന്തകള്‍ പലപ്പോഴും വിഷാദമാണ് സമ്മാനിക്കുന്നത്'. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് ഡോക്ടര്‍ പറഞ്ഞു. മൃഗങ്ങളെ തിരിച്ചെത്തിക്കാന്‍ ആരുടെ സഹായവും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പാണ് യുക്രൈനിലെ ഒരു മൃഗശാലയില്‍ നിന്ന് വളര്‍ത്തുമൃഗങ്ങളെ ഡോക്ടര്‍ സ്വന്തമാക്കിയത്. അരലക്ഷത്തോളം സബ്‌സ്‌ക്രൈബേര്‍സ് ഉള്ള തന്റെ യുട്യൂബ് ചാനലിലൂടെ വളര്‍ത്തുമൃഗങ്ങളുടെ വിശേഷങ്ങള്‍ ഡോക്ടര്‍ പങ്കുവെയ്ക്കാറുണ്ടായിരുന്നു.

Content Highlights: Andhra Doctor 'Jaguar Kumar' Wants His Pets Rescued From Ukraine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented