മഹീന്ദ്രാ ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര രസകരമായ ചിത്രങ്ങളും വീഡിയോകളും ട്വിറ്ററിലൂടെ പങ്കുവെക്കുക പതിവാണ്. ഇത്തവണ അഞ്ച് ആണ്‍കുട്ടികള്‍ ചേര്‍ന്ന് കാരംസ് കളിക്കുന്നതിന്റെ ഫോട്ടോയാണ് ആനന്ദ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 

എന്നാല്‍ ഈ ഫോട്ടോയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കുട്ടികള്‍ കളിക്കുന്നത് സാധാരണ കാരംബോര്‍ഡിലല്ല. പകരം മണ്ണില്‍ നിര്‍മിച്ച കാരം ബോര്‍ഡിന്റെ മാതൃകയിലാണ്. ഇന്നു രാവിലെ എന്റെ വാട്ട്‌സ് ആപ്പ് വണ്ടര്‍ ബോക്‌സില്‍ കണ്ട വളരെ ആവേശം പകരുന്ന ഫോട്ടോ എന്നാണ് കുട്ടികളുടെ ചിത്രത്തെ ആനന്ദ് വിശേഷിപ്പിച്ചിരിക്കുന്നത്. 

ഭാവനയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ദാരിദ്ര്യമില്ലെന്നതിനുള്ള അനിഷേധ്യമായ തെളിവാണ് മണ്ണുകൊണ്ടുള്ള കാരംബോര്‍ഡിലെ കുട്ടികളുടെ കളിയെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റില്‍ പറയുന്നു.

content highlights: anand mahindra shares photo of children playing carrom