ഹാനോയി: ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രശംസയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിയറ്റ്‌നാമില്‍ നടക്കുന്ന എ പി ഇ സി( ഏഷ്യ പസഫിക് എക്കണോമിക് കോ ഓപറേഷന്‍)യുടെ ചീഫ് എക്‌സിക്യൂട്ടീവുകളുടെ ഉച്ചകോടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ട്രംപ്.

സാമ്പത്തിക മേഖലയില്‍ ഇന്ത്യ കൈവരിച്ച വളര്‍ച്ചയെ ട്രംപ് അഭിനന്ദിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അദ്ദേഹം ഇന്ത്യയെ പ്രസംഗത്തില്‍ വിശേഷിപ്പിച്ചു.

"സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുകയാണ് ഇന്ത്യ. നൂറുകോടിയിലധികം ജനങ്ങളെ ഉള്‍ക്കൊള്ളുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ"-  ട്രംപ് പറഞ്ഞു

സാമ്പത്തിക മേഖലയില്‍ അമ്പരപ്പിക്കുന്ന വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. വിശാലമായ രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും ഒരുമിച്ചു കൊണ്ടുവരുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയിച്ചെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം ചൈനയുടെ വ്യാപാരനയത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ട്രംപ് നടത്തിയതെന്ന് വാര്‍ത്ത ഏജന്‍സി എ പി റിപ്പോര്‍ട്ട് ചെയ്യുന്നു. 

video courtesy: Twitter/ Times Of India

content highlights: donald trump at apec vietnam, narendra modi, india, donald trump appreciates india and narendra modi