കൂടുതല്‍ സ്വകാര്യത, അടിമുടി മാറി ഇരിപ്പിടം: പ്രീമിയം സ്യൂട്ടുകളുമായി അമേരിക്കന്‍ എയര്‍ലൈന്‍സ്


american airlines flagship suites

വാഷിങ്ടണ്‍: വിമാനങ്ങളില്‍ ആഡംബരത്തിന്റെ അടയാളമായ ഫസ്റ്റ് ക്ലാസ് യാത്ര പരിഷ്‌കരിക്കുന്നു. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് സീറ്റുകള്‍ ഇനി പ്രൈവസി ഡോറുകള്‍ ഉള്ള നിവര്‍ന്ന് ഇരിക്കാവുന്ന സീറ്റുകളായി പ്രീമിയം സ്യൂട്ടുകള്‍ എന്നാകും അറിയപ്പെടുക. 2024 ഓടെ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് A321XLR ബോയിങ് 787-9 വിമാനങ്ങളില്‍ ഈ സ്യൂട്ടുകളില്‍ ബുക്ക് ചെയ്യാം.

പ്രത്യേക കാബിനില്‍ സ്വകാര്യത കൂടുതല്‍ ഉറപ്പാക്കി കൂടുതല്‍ സ്ഥലസൗകര്യം, പ്രവേശനത്തിന് പ്രത്യേക വാതില്‍ എന്നിവയാണ് പുതുതായി വരുന്ന ഡീലക്‌സ് സ്യൂട്ടുകളുടെ പ്രത്യേകത. ദീര്‍ദൂര രാജ്യാന്തര സര്‍വീസുകളില്‍ ഉയര്‍ന്ന നിരക്ക് നല്‍കാന്‍ തയ്യാറാകുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖപ്രദമായ യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്.

2026 ഓടെ പ്രീമിയം സീറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ 46 ശതമാനമായി ഉയരുമെന്നാണ് കണക്കുകൂട്ടല്‍. തുടക്കത്തില്‍ ബോയിങ് 787-9 വിമാനത്തില്‍ 51 പുതിയ സ്യൂട്ടുകളും 31 പ്രീമിയം ഇക്കണോമി സീറ്റുകളുമാണ് ഉണ്ടാവുക. എയര്‍ബസ് A321XLR വിമാനത്തില്‍ 20 സ്യൂട്ടുകളും 12 പ്രീമിയം ഇക്കണോമി സീറ്റുകളുമാണ് ഉണ്ടാവുകയെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.

Content Highlights: premium suites, American Airlines, Flagship Suite, privacy doors, lie-flat seating, direct aisle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented