Photo: Reuters Photo
വാഷിങ്ങ്ടണ്‍: മാസ്ക്സ് ധരിക്കാത്തതിനെ തുടര്‍ന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രക്കാരനെ പുറത്താക്കി. കൊറോണ വൈറസ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ വിമാന കമ്പനിയുടെ പ്രോട്ടോക്കോള്‍ യാത്രക്കാരന് പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. ബ്രാന്‍ഡണ്‍ സ്ട്രാക്കാ എന്നയാളെയാണ് വിമാനത്തില്‍ നിന്ന് പുറത്താക്കിയത്. അമേരിക്കന്‍ എയര്‍ലൈന്‍സ് പിന്നീട് ഇയാളെ വിലക്കുകയും ചെയ്തു.
ബ്രാന്‍ഡണ്‍ സ്ട്രാക്ക തന്നെയാണ് വിമാനക്കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത്. പിന്നീട് വിമാനക്കമ്പനി ഇത് ശരിവെക്കുകയായിരുന്നു.
ബുധനാഴ്ചയാണ് സംഭവം. ന്യൂയോര്‍ക്കില്‍ നിന്ന് ഡാലസിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. വിമാനത്തില്‍ കയറിയ യുവാവ് മാസ്ക് ധരിക്കാന്‍ തയ്യാറായില്ല. വിമാനത്തിലെ മറ്റു യാത്രക്കാരെല്ലാം മാസ്ക് ധരിച്ചിരുന്നു. ഇതോടെ വിമാന ജീവനക്കാര്‍ ഇദ്ദേഹത്തോട് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല. മാത്രമല്ല, വിമാനത്തിലെ ജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതോടെ ഇയാളെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
സംഭവം ശരിവെച്ചുകൊണ്ട് പിന്നീട് വിമാന കമ്പനി വിശദീകരണക്കുറിപ്പ് ഇറക്കി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ യാത്രക്കാരന് തയ്യാറായില്ലെന്നും ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ ചെവികൊണ്ടില്ലെന്നും അതിനാല്‍ ഇയാളെ വിമാനത്തില്‍ നിന്നും വിലക്കുന്നുവെന്നുമായിരുന്നു വിമാന കമ്പനിയുടെ വിശദീകരണം.
Content Highlight: American Airlines passenger removed for not wearing mask
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..