
Image Credit: www.youtube.com
വാഷിങ്ടണ്‍: വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വിത്തിനങ്ങളുടെ യുഎസിലെ വില്പന ആമസോണ്‍ നിര്‍ത്തലാക്കി. തങ്ങള്‍ ഓര്‍ഡര്‍ നല്‍കാതെ വിത്തുകളുടെ പാക്കറ്റുകള്‍ ലഭിക്കുന്നുവെന്ന ആയിരക്കണക്കിന് അമേരിക്കക്കാരുടെ പരാതിയെ തുടര്‍ന്നാണ് ആമസോണ്‍ നടപടിയെടുത്തത്.
വിത്തുകളില്‍ അധികവും ചൈനയില്‍ നിന്നുള്ളതായതിനാല്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്ക പടര്‍ന്നിരുന്നു. യുഎസില്‍ നിന്നുള്ള വിത്തുകള്‍ മാത്രം ഓണ്‍ലൈനിലൂടെ വില്പന നടത്താനാണ് നീക്കമെന്ന് ആമസോണ്‍ ശനിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
അമേരിക്കക്കാര്‍ക്ക് ലഭിച്ച പാക്കറ്റുകളിലെ വിത്തുകള്‍ ഉപയോഗിക്കരുതെന്ന് ജൂലായ് അവസാനം യുഎസ് കൃഷിവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വിത്തുകള്‍ നട്ടുവളര്‍ത്തുന്നത് കാര്‍ഷികമേഖലയെ ഹാനികരമായി ബാധിക്കാനിടയുണ്ടെന്നായിരുന്നു കൃഷിവകുപ്പിന്റെ മുന്നറിയിപ്പ്.
ഓര്‍ഡര്‍ നല്‍കാതെ ലഭിച്ച വിത്തു പാക്കറ്റുകളില്‍ പുതിന, കടുക്, റോസ്മേരി, ലാവെന്‍ഡര്‍, ചെമ്പരത്തി, റോസ് തുടങ്ങി പതിനാല് വിത്തിനങ്ങളാണ് ഉണ്ടായിരുന്നത്. വിത്തുകളുടെ വ്യാപാരത്തില്‍ അപകടകരമായതൊന്നും ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും കച്ചവടം വര്‍ധിപ്പിക്കാനുള്ള ഏതെങ്കിലും വ്യാപാരതന്ത്രമായിരിക്കാമിതെന്നും ഓഗസ്റ്റ് 12 ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ കൃഷിവകുപ്പ് അറിയിച്ചു.
Content Highlights: Amazon Bans Foreign Seeds In US After Thousands Got Unsolicited Packets
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..