വാഷിങ്ടണ്‍: 2020-ലെ എ.എം. ടൂറിങ് പുരസ്‌കാരത്തിന് ആല്‍ഫ്രഡ് അഹോയും ജെഫ്രി ഉള്‍മാനും അര്‍ഹരായി. കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് ഭാഷകളുടെ പിന്നിലുള്ള മൗലിക ആശയങ്ങള്‍ കണ്ടെത്തിയതിനാണ് പുരസ്‌കാരം. 1960 കളിലാണ് കണ്ടെത്തല്‍ നടന്നത്.

കമ്പ്യൂട്ടര്‍ സയന്‍സ് രംഗത്തെ അത്യുന്നത പുരസ്‌കാരമായ ടൂറിങ് അവാര്‍ഡിനെ 'നോബല്‍ പ്രൈസ് ഓഫ് കമ്പ്യൂട്ടിങ്' എന്നാണ് വിശേഷിപ്പിക്കുന്നത്.

എ.സി.എം.(അസോസിയേഷന്‍ ഫോര്‍ കമ്പ്യൂട്ടിങ് മെഷിനറി) ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനായ അലന്‍ എം. ടൂറിങ്ങിന്റെ പേരിലാണ് പുരസ്‌കാരം നല്‍കുന്നത്.

കൊളംബിയ സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ പ്രൊഫസറാണ് ആല്‍ഫ്രഡ് അഹോ. സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ പ്രൊഫസര്‍ ഓഫ് എമിരറ്റ്‌സ് ആണ് ജെഫ്രി ഉള്‍മാന്‍.

content highlights: am turing award 2020