ചിലന്തികളെ മരുന്നുകുപ്പികളിൽ സൂക്ഷിച്ച നിലയിൽ | Photo : facebook.com|BureauOfCustomsPH|
മനില: ഫിലിപ്പീന്‍സിലെ നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ജീവനുള്ള 119 വിഷച്ചിലന്തികളെ പിടികൂടി. ശരീരത്തില്‍ രോമങ്ങളുള്ള തരത്തിലെ ( tarantula spiders )ചിലന്തികളെ ചെറിയ പ്ലാസ്റ്റിക് മരുന്നുകുപ്പികള്‍ക്കുള്ളിലാണ് സൂക്ഷിച്ചിരുന്നത്. പോളണ്ട് സ്വദേശി മൈക്കല്‍ ക്രോലിക്കി എന്ന പോളണ്ട് സ്വദേശി അയച്ച പാഴ്‌സലാണിതെന്ന് കസ്റ്റംസ് അധികൃതര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
സംശയാസ്പദമായ തരത്തിലെ പാഴ്‌സല്‍ കണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തുറന്നു നോക്കിയപ്പോഴാണ് ചിലന്തികളെ കണ്ടെത്തിയത്. ഒരു ജോഡി ഷൂവിനുള്ളിലായിരുന്നു ചിലന്തികളെ സൂക്ഷിച്ചിരുന്നത്. പിടികൂടിയ ചിലന്തികളെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റ് ആന്‍ഡ് നാച്വറല്‍ റിസോഴ്‌സസ് വൈല്‍ഡ്‌ലൈഫ് ട്രാഫിക് മോണിറ്ററിങ് യൂണിറ്റിന് അടുത്ത ദിവസം തന്നെ കൈമാറിയതായി അധികൃതര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
The Bureau of Customs-NAIA prevented another attempt of illegal...
Posted by Bureau of Customs PH on Thursday, October 29, 2020
ചിലന്തികളടങ്ങിയ പാഴ്‌സലിന്റെ സ്വീകര്‍ത്താവിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ഓട്ട് മീലിന്റെയും കുക്കിയുടെയും പാക്കറ്റുകളിലാക്കി കടത്തിയ 757 ചിലന്തികളെയും ചെറിയ പെട്ടികളിലാക്കിയ 87 ചിലന്തികളെയും കഴിഞ്ഞ കൊല്ലം കസ്റ്റംസ് വിഭാഗം പിടികൂടിയിരുന്നു. രണ്ടും പോളണ്ടില്‍ നിന്നായിരുന്നു എത്തിയത്.
Content Highlights: Airport Staff Find 119 Live Tarantulas Hidden Inside A Pair Of Shoes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..