പ്രതീകാത്മക ചിത്രം | AFP
ടോക്കിയോ: പതിനായിരം ഡോളര്‍ ( ഏകദേശം 8.2 ലക്ഷം രൂപ) വിലമതിക്കുന്ന ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകള്‍ വെറും 300 ഡോളറിന് (24,000 രൂപ) വിൽപന നടത്തി വിമാനക്കമ്പനി. ജപ്പാനിലെ പഞ്ചനക്ഷത്ര എയര്‍ലൈന്‍സായ ഓള്‍ നിപ്പോൺ എയര്‍വേയ്‌സിനാണ് ഇത്തരത്തിലൊരു അബദ്ധം പറ്റിയത്. വെബ്‌സൈറ്റിലെ തകരാറാണ് പ്രശ്നത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
6.8 ലക്ഷം രൂപ മുതല്‍ 8.5 ലക്ഷം രൂപവരെ വിലമതിക്കുന്ന വിമാന ടിക്കറ്റുകളാണ് ചില യാത്രക്കാര്‍ക്ക് 24,000 രൂപ മുതല്‍ 45,000 രൂപവരെയുള്ള നിരക്കിൽ ലഭ്യമായത്. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് ജപ്പാനിലേക്കും തുടർന്ന് ന്യൂയോര്‍ക്ക്, സിങ്കപ്പൂര്‍, ബാലി എന്നിവിടങ്ങളിലേക്കുമുള്ള പഞ്ചനക്ഷത്ര വിമാനത്തിന്‍റെ ടിക്കറ്റുകളാണ് ഇങ്ങനെ അബദ്ധത്തിൽ വിറ്റഴിക്കപ്പെട്ടത്.
45000 രൂപയ്ക്ക് തനിക്ക് ടിക്കറ്റ് ലഭിച്ചതായി എയർലെെൻസ് ഉദ്യോഗസ്ഥനായ ജോണി വോങ് വെളിപ്പെടുത്തി. 6.7 ലക്ഷം രൂപയുടെ ടിക്കറ്റാണ് ഇദ്ദേഹത്തിന് ഇത്രയും കുറഞ്ഞ വിലയിൽ ബുക്ക് ചെയ്യാനായത്.
എത്ര യാത്രക്കാര്‍ക്കാണ് കുറഞ്ഞ വിലയ്ക്ക് ടിക്കറ്റ് ലഭ്യമായതെന്ന വിവരം എയര്‍ലൈന്‍സ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ലഭിച്ച ടിക്കറ്റുപയോഗിച്ച് മെയ് മാസത്തിന് മുന്‍പ് യാത്രചെയ്യണമെന്നും എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
Content Highlights: Airline blunder sells $10,000 Asia-US business class tickets


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..