പ്രതീകാത്മകചിത്രം | Photo : AFP
പാരീസ്: ന്യൂയോര്‍ക്കില്‍ നിന്ന് പാരീസിലേക്കുള്ള എയര്‍ ഫ്രാന്‍സ് വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. പാരീസ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ പൈലറ്റിന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഫ്രാന്‍സ് സിവില്‍ ഏവിയേഷന്‍ സേഫ്റ്റി ബ്യൂറോ അന്വേഷണം പ്രഖ്യാപിച്ചു.
ബോയിങ് 777 വിമാനമാണ് ഷാൾ ഡെ ഗോൾ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്.ലാൻഡിങ്ങിന് തൊട്ടു മുൻപ് അൽപനേരത്തേയ്ക്ക് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായെങ്കിലും അതിനുശേഷം വിമാനം സുരക്ഷിതമായി തന്നെ നിലത്തിറക്കി. യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കേറ്റില്ലെങ്കിലും സംഭവം ഗൗരവമായി തന്നെയാണ് കാണുന്നതെന്നും അന്വേഷണം നടത്തുമെന്നും സിവില്‍ ഏവിയേഷന്‍ സേഫ്റ്റി ബ്യൂറോ ഓഫ് എന്‍ക്വയറി വ്യക്തമാക്കി.
നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്യാനാകാതെ വരികയായിരുന്നു. പിന്നീട് അല്പനേരം വിമാനത്താവളത്തിന് മുകളില്‍ പറന്ന ശേഷമാണ് വിമാനം ലാന്‍ഡ് ചെയ്തത്.
Content Highlights: Air France Pilots Partially Lost Control In Serious Landing Incident
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..