ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അര്‍ജന്റീനയില്‍ വെച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ഫുട്ബോള്‍ ജഴ്സി സമ്മാനിച്ചു. ജി-20 ഉച്ചകോടിക്കായി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് അര്‍ജന്റീനയിലെത്തിയപ്പോഴാണ് മോദി ഫിഫ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്. 

ഇന്‍ഫാന്റിനോ സമ്മാനിച്ച മോദിയുടെ പേര് ആലേഖനം ചെയ്ത നീല ജഴ്സി പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചു. അര്‍ജന്റീനയിലേക്ക് വരുമ്പോള്‍ ഫുട്ബോളിനെ കുറിച്ച് ചിന്തിക്കാതിരിക്കുന്നത് അസാധ്യമാണ്. ഇന്ത്യയില്‍ വളരെ ജനപ്രീതി നേടിയവരാണ് അര്‍ജന്റീനന്‍ താരങ്ങളെന്നും മോദി തന്റെ ട്വീറ്റില്‍ കുറിച്ചു.

വ്യാഴാഴ്ച അര്‍ജന്റീനയില്‍ നടന്ന യോഗ പരിപാടിയില്‍ ഇന്ത്യയും അര്‍ജന്റീനയും തമ്മിലുള്ള ഫുട്ബോള്‍ ബന്ധത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഇന്ത്യയിലെ തത്വ ചിന്തകള്‍ക്കും സംഗീതത്തിനും നൃത്തത്തിനും ഇവിടെ താത്പര്യമുള്ളവരുണ്ടെങ്കില്‍ അര്‍ജന്റീയിലെ ഫുട്ബോള്‍ താരങ്ങള്‍ക്ക് ലക്ഷ കണക്കിന് ആരാധകര്‍ ഇന്ത്യയിലുണ്ട്. മറഡോണയുടെ പേര് ഇന്ത്യയില്‍ പരക്കെ നിരന്തരം ഉപയോഗിക്കുന്നതാണെന്നും മോദി പറഞ്ഞു.

Content Highlights: G20 summit, Argentina,PMModi