ഫ്‌ളോയിഡിന്റേത് കഴുത്തു ഞെരിച്ചുള്ള കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്


-

വാഷിങ്ടണ്‍: അമേരിക്കയില്‍ വംശവെറിയുടെ ഇരയായി മരിച്ച ജോര്‍ജ്‌ ഫ്‌ളോയിഡിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു. കഴുത്തു ഞെരിച്ചുള്ള കൊലപാതകമാണിതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട പറയുന്നത്.

"കീഴ്‌പ്പെടുത്താനുള്ള പോലീസിന്റെ ശ്രമത്തില്‍ കഴുത്ത് ഞെരിഞ്ഞ് ഹൃദയസ്തംഭനം വന്നാണ് 46-കാരനായ ജോര്‍ജ്‌ മരിക്കുന്നത്". ഇതൊരു നരഹത്യയാണെന്നും മിനിയാപൊളിസിലെ ഹെന്നെപിന്‍ കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടിയാണ്‌ ഇക്കാര്യ ചെയ്തതെന്ന് പറയാന്‍ കഴിയില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നുണ്ട്.

ഫ്‌ളോയിഡിന്റെ മറ്റ് ആരോഗ്യസ്ഥിതികളെ കുറിച്ചു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലഹരിവസ്തുവായ ഫെന്റനൈന്‍ ഉപയോഗിക്കുന്നയാളായിരുന്നു. മെറ്റാംഫറ്റാമിന്‍ എന്ന ലഹരിയുടെ സമീപകാല ഉപയോഗവും രക്തത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലമുള്ള അതീവഗുരുതരമായ ഹൃദ്രോഗവും ഇദ്ദേഹത്തെ ബാധിച്ചിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

മിനസോട്ട സ്റ്റേറ്റ് നിയമപ്രകാരം 'മെഡിക്കല്‍ എക്‌സാമിനര്‍ ഒരു നിഷ്പക്ഷവും സ്വതന്ത്രവുമായ ഓഫീസാണ്, ഇത് ഏതെങ്കിലും പ്രോസിക്യൂട്ടര്‍ അതോറിറ്റിയില്‍നിന്നോ നിയമ നിര്‍വ്വഹണ ഏജന്‍സിയുമായോ ബന്ധപ്പെട്ട് കിടക്കുന്നതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

content highlights: Afroamerican Gerorge Floyd death autopsy report says neck compression and homicide


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022


popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022

Most Commented