താലിബാന്‍ തോക്കിനുമുന്നില്‍ നിര്‍ഭയയായ സ്ത്രീ- വൈറലായി 'ടാങ്ക്മാനെ' അനുസ്മരിപ്പിക്കുന്ന ചിത്രം


താലിബാൻ ആയുധധാരി അഫ്ഗാൻ വനിതയ്ക്കു നേരെ തോക്ക് ചൂണ്ടുന്ന ചിത്രം, അഫ്ഗാൻ മാധ്യമപ്രവർത്തക സാറ റഹിമി ട്വീറ്റ് ചെയ്തത്.

ന്യൂഡല്‍ഹി: അഫ്ഗാന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചതോടുകൂടി രാജ്യത്ത് സ്ത്രീകള്‍ നേരിടാന്‍ പോകുന്ന അടിച്ചമര്‍ത്തലുകളേക്കുറിച്ച് വലിയ ആശങ്ക ഉയര്‍ന്നിരുന്നു. താലിബാന്റെ കടുത്ത സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരേ സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത് വാര്‍ത്തയായിരുന്നു. ഈ പ്രതിഷേധങ്ങളെ താലിബാന്‍ തോക്കുകള്‍ കൊണ്ട് നേരിടുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

താലിബാന്‍ ആയുധധാരി അഫ്ഗാന്‍ സ്ത്രീക്കു നേരെ തോക്കു ചൂണ്ടി നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തലസ്ഥാനമായ കബൂളില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ വനിതകളില്‍ ഒരാള്‍ക്കു നേരെ തോക്കുചൂണ്ടുന്നതും സ്ത്രീ നിര്‍ഭയമായി അയാള്‍ക്കുനേരെ നോക്കി നില്‍ക്കുന്നതുമാണ് ചിത്രത്തിലുള്ളത്.

വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സിന്റേതാണ് ചിത്രം. ടോളോ ന്യൂസ് മാധ്യമപ്രവര്‍ത്തക സാറ റഹിമി ട്വീറ്റ് ചെയ്ത ചിത്രം സമൂഹ്യമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്. നെഞ്ചിനു നേരെ തോക്കുചൂണ്ടിയ താലിബാന്‍ ആയുധധാരിയോട് നിര്‍ഭയമായി മുഖാമുഖം നില്‍ക്കുന്ന അഫ്ഗാന്‍ വനിത, എന്ന കുറിപ്പോടെയാണ് ചിത്രം അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

tank man
ടിയാനന്‍മെന്‍ സ്‌ക്വയര്‍ പ്രക്ഷോഭത്തിന്റെ പ്രതീകമായി മാറിയ ടാങ്ക് മാന്‍ എന്ന ചിത്രം.
ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ ചാര്‍ലി കോള്‍ ആണ് ഇത് പകർത്തിയത്.

താലിബാന്‍ ഭരണത്തിനു കീഴില്‍ അഫ്ഗാനിലെ സ്ത്രീകള്‍ അനുഭവിക്കുന്ന രൂക്ഷമായ അടിച്ചമര്‍ത്തലുകളുടെയും അതിനോടുള്ള സ്ത്രീകളുടെ ചെറുത്തുനില്‍പ്പിനെയും പ്രതീകവത്കരിക്കുന്ന ചിത്രമായാണ് ഇത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചൈനയിലെ ടിയാനെന്‍മെന്‍ സ്‌ക്വയറില്‍ ചൈനീസ് പട്ടാളത്തിന്റെ ടാങ്കിനു മുന്നില്‍ ഒറ്റയ്ക്ക് നിന്ന് പ്രതിരോധം തീര്‍ക്കുന്ന ആളുടെ പ്രശസ്തമായ ടാങ്ക് മാന്‍ എന്ന ചിത്രത്തെ ഓര്‍മിപ്പിക്കുന്നതാണ് ഈ ചിത്രം.

താലിബാനെതിരെ നിരവധി പ്രതിഷേധ പ്രകടനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. പാകിസ്താന്‍ എംബസിയിലേക്കും വനിതകളുടെ പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധങ്ങളുടെ നിരവധി ചിത്രങ്ങളും വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രതിഷേധവുമായി തെരുവിലിറങ്ങിയ നൂറുകണക്കിനുവരുന്ന സ്ത്രീകളെ പിരിച്ചുവിടാന്‍ താലിബാന്‍ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.

Content Highlights: Afghanistan's Tiananmen Square Moment - When A Woman Faced Taliban Gun

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented